എവിടുന്ന് കിട്ടിയടോ നിനക്കീ പണ്ടാരത്തിനെ ?
നാലാമത്തെ ഈര്‍ച്ചവാളും പൊട്ടിയതിനാല്‍ അരിശം മൂത്ത് മില്ലിലെ മേസ്തരി മരം പുറത്തേയ്ക്ക് തള്ളി രാമനോട് വീണ്ടും പിറുപിറുത്തു..
കുറഞ്ഞതൊരു പതിനായിരമാണിയെങ്കിലും ഇതിനുള്ളിലുണ്ടാവും...
മഴു പിടിയ്ക്കാത്തതിനാല്‍ തനിയ്ക്കിത് വിറകിനുപോലും പറ്റില്ല....
ലേലം വിളിച്ച കാശ് പോയ സങ്കടത്തില്‍ രാമനും ആരെയൊക്കെയോ പ്രാകിയകന്നു....
നഗരത്തിനു നടുവില്‍ വര്‍ഷങ്ങളായി ഫ്ളക്സ് ബോര്‍ഡുകളും തോരണങ്ങളും തൂക്കാന്‍ ആണികളടിച്ചു തറച്ചപ്പോള്‍ ആ മരത്തിനുണ്ടായ വേദനയെപ്പറ്റി അപ്പോഴും ആരുമൊന്നു ചിന്തിച്ചതേയില്ല.....
Jayaraj Parappanangadi
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.