എന്റെ ഇന്ത്യ
നല്ല ചിന്തകളാണ് ,
മതവും രാഷ്ട്രീയവും.
പണ്ടെന്നോ ജനം,
വിഭാഗങ്ങൾ ആയ്,
തീർന്നപ്പോൾ..
മതം ജനിച്ചു ,,ദൈവവും
എല്ലാരും പ്രാർത്ഥിക്കുന്നു..
ജനനന്മക്കായി,
സുഖജീവിതം തേടി,
മതം നല്ലതാണ്.
മക്കളെ പഠിപ്പിക്കണം.
സ്നേഹം എന്ന മതം.
ജനാതിപത്യം...
എത്ര നല്ല ....ചിന്ത.
നമ്മുടെ ....നേതാക്കൾ,
ചോരനീരാക്കി ,
നേടിത്തന്നു സ്വാതന്ത്ര്യം.
പിന്നെ നാനാത്വത്തിൽ നിന്നും,
ഉയർന്നുവന്നു ജനാധിപത്യം,
എന്ന അമൃത കുംഭം.
തകരരുത് നമ്മൾ...
തീയിൽ കുരുത്തവർ..
തിരിച്ചറിയണം ...
കപടരാഷ്ട്രിയക്കാരെ,
വർഗീയവാദികളെ,
എല്ലാരും ,,ചീത്തവരല്ല
നമ്മുടെ മാതാവ് ..
ഭാരതാംബയാണ്,
വാനത്തിലായ്,
പറക്കട്ടെ വെൺപിറാവുകൾ.
വന്ദേമാതരം
രാജേഷ്.സി.കെ
ദോഹ ഖത്തർ
RAJESH
ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക് തിര