പ്രാണനാം നിന്നിൽനിന്നകലുംമുന്നേ,
പ്രാണനകലേണമെന്നിൽനിന്നും.
പ്രണയമാംപ്രാണനായ് നിന്നിലലിയുവാൻ
കാലമെന്നോരെചിച്ചൊരീ പ്രണയകാവ്യം.
പ്രാണൻ പകുത്തുഞാനെഴുതും വരികളിൽ
പ്രണയമായ് നീമാത്രമെന്നുമെന്നും.
പ്രണയത്താൽവിങ്ങും നീറുന്നരോർമ്മകൾ
നീയെന്നേപകർന്നൊരാപ്രണയമല്ലോ.
അന്നാദ്യമായ്ക്കണ്ടോരമ്പലമുറ്റത്തു
അടർന്നിറ്റുവീണൊരാ നിൻപ്രണയം.
കൊയ്ത്തടുത്തൊരാ പാടത്തിൻ മണ്ണിൽ
ഇറ്റിറ്റുവീണൊരാ കണ്ണുനീർത്തുള്ളികൾ.
ഇന്നും ഉള്ളത്തെപ്പൊള്ളിക്കും
നീറും തീക്കനൽപോൽ.
ഒരുമാത്രപോലും തിരിഞ്ഞുനോക്കാതെ,
അകലേ നീമായുന്നു വെറുംകാഴച്ചയായി.
വയൽക്കാഴ്ച്ചമറച്ചുതിർന്നിരുന്നൂ
തുള്ളിക്കൊരുകുടംപോലെകണ്ണീർ.
Sajeevdas
കഥ കവിത