"ഇനിയുമെനിക്കായീ നീ വിടരണം.പാതിവിടർന്നു കൂമ്പിയ തമരമൊട്ടുകൾ പോലെ.
ഒരുവട്ടം കൂടി മണ്ണിലേക്കടർന്നു വീഴണം എന്റെ രക്തചുവപ്പേറ്റു വാങ്ങിയ വിരഹജ്വാലയായി.
നിശബ്ദതക്കുമൊരു ഭാഷയുണ്ട്.മൗനത്തിന്റ രാഗമുണ്ട്.
ഹൃദയത്തിന്റെ താളമുണ്ട്.മരണത്തിന്റെ ഗന്ധവുമുണ്ട്.
എങ്കിലും നീയെനിക്കായിപുനർജനിച്ചു കൊഴിഞ്ഞു വീഴണം..
വരും ജന്മമെങ്കിലും നമുക്കൊന്നാവാൻ വരില്ലേ നീയെന്റെ ഗുൽമോഹറേ?
- സുധി മുട്ടം
Sudhi Muttam
will update shortly