പുകഞ്ഞയടുപ്പും
എരിയുന്ന പള്ളകളും.......!!!!
കരിഞ്ഞടുപ്പ് പകമൂത്ത്
പുകതുപ്പി പകലത്രയും,
ഊ രയിലൂന്നി
ഉയിരെടുത്തൂതിയാ
തള്ള പിന്നെയും,
കണ്ണിലെ കരടല്ല
തള്ളെ ഇത്, ന്റെ
നെഞ്ചകം കരിഞ്ഞ
പുകയാണിതെന്നടുപ്പ്,
ചില്ലകളുറുത്ത് ചെത്തിമിഌക്കി
പിന്നെയറ്റം കൂർപ്പിച്ച്
കുത്തിനോവിച്ച്,
കരിയെടുത്ത്
കരക്കിട്ട് കനലൊഴിച്ച്
വാശീ തീർത്ത് തള്ള,
പുക പതച്ച്, പിന്നെ
പക തുടിച്ചടുപ്പും നിന്നു,
പുകയാതെ നീറാതെന്നടുപ്പേ,
നീപുകഞ്ഞാല്‍
അതിലേറെ പുകയുന്ന
പള്ളയുണ്ടെന്‍ പിള്ളകള്‍
ക്കെന്ന് തള്ള,
മുന്നൊരുക്കമില്ലാത്ത
മുന്നറീപ്പിന്‍ പ്രതീകമാണടുപ്പ്,
ആദിപ്രളയത്തിന്നുറവ
പൊട്ടിയൊലിച്ചതെന്‍
നാഭിയില്‍ നിന്നാണന്ന്
മറക്കരുതെന്നടുപ്പ്,
പുകഞ്ഞടുപ്പും
ഊ തിയൂതി തള്ളയും,
കാലങ്ങളായി
പടവെട്ടിയടുക്കളയില്‍........
Amjath Ali | അംജത് അലി
അംജത് അലി, മലപ്പുറത്തെ മഞ്ചേരിയിൽ ജനനം. മഞ്ചേരിയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം സൗദി അറബിയയുടെ മണ്ണിലേക്കു ജോലിയുടെ ഭാഗമായി പറിച്ചു നടപ്പെട്ടു. ഇപ്പോൾ സൗദിയിൽ, റിയാദിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. വ്യത്യസ്തമായ ശൈലിയിൽ ഉള്ള എഴുത്തിനു ഉടമ. വരികൾ കൊണ്ട് ചിത്രാംശം വരയ്ക്കുന്ന കഥാകൃത്ത്. ചെറുകഥകൾക്കും, നോവലുകൾക്കും അപ്പുറം ഒറ്റവരികൊണ്ട് ജീവിതത്തെ വരയ്ക്കുന്ന ഹൈക്കു എഴുത്തുകാരൻ കൂടി ആണ്. ഇദ്ദേഹത്തി