Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

അന്ധന്‍

0 0 3486 | 03-Dec-2018 | Stories
Amjath Ali | അംജത് അലി

Amjath Ali | അംജത് അലി

Login to Follow the author
അന്ധന്‍

അതി സുന്ദരനായ അന്ധനായിരുന്നു അയാള്‍.....പക്ഷെ അന്ധനായ അയാളെ ജീവിതത്തിലേക്ക്‌ സ്വീകരിക്കുവാന്‍ ഒരു പെണ്‍കുട്ടിയും തയ്യാറായിരുന്നില്ല.....ഒടുവില്‍ എവിടെ നിന്നോ ഒരു പെണ്‍കുട്ടിയെ വീട്ടുക്കാർ കണ്ടത്തി......

ആ പെണ്‍കുട്ടിയുമായി അന്ധന്റെ വിവാഹം കഴിഞ്ഞു.....പെണ്ണിനെ കണ്ടവർ കണ്ടവർ മൂക്കത്ത്‌ വിരല്‍ വെച്ചു.....കാരണം അത്രയും വിരൂപിയായ ഒരു സ്‌ത്രീയെ ആ ദേശത്തുക്കാർ അതിന്ന്‌ മുമ്പ്‌ ഒരിക്കലും കണ്ടിരുന്നില്ല......

അവന്‍ അന്ധനായത്‌ ഭാഗ്യം എന്ന്‌ പലരും അടക്കം പറഞ്ഞു......

അങ്ങിനെ കാലങ്ങള്‍ കഴിഞ്ഞു....അന്ധന്റെ ഒരു കാര്യത്തിലും കുറവ്‌ വരുത്താതെ അവള്‍ അവനെ സ്‌നേഹിച്ചു.....തന്റെ എല്ലാ കാര്യങ്ങളും അവള്‍ അവനോട്‌ പറയുമായിരുന്നു...ഞാന്‍ ഒരു വിരൂപിയാണന്നത്‌ ഒഴികെ.....

ഭയമായിരുന്നവള്‍ക്കെന്നും സത്യം മനസ്സിലായാല്‍ താന്‍ ഉപേക്ഷിക്കപെടുമെന്ന ഭയം.....പക്ഷെ ഒരിക്കല്‍ അവള്‍ അവനോട്‌ എല്ലാം തുറന്ന്‌ പറഞ്ഞു.....തന്റെ വിരൂപരൂപം ഈ ദേശക്കാർക്ക്‌ ഒരു പരിഹാസചർച്ചക്ക്‌ ഹേതുവാണെന്നും നമ്മള്‍ ഒരുമിച്ച്‌ നടക്കുമ്പോള്‍ ദേശക്കാർ പരിഹസിച്ച്‌ ചിരിക്കാറുണ്ടെന്നും ......

എല്ലാം കേട്ട്‌ ശാന്തനായി ഇരുന്നു അയാള്‍.....ഒരല്‍പ്പം മൗനത്തിന്‌ ശേഷം അയാള്‍ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.....

പ്രിയേ....നീ വിരൂപിയാണെന്ന്‌ നമ്മുടെ വിവാഹത്തിന്‌ മുമ്പേ എനിക്കറിയാം...
ഒളിഞ്ഞും തെളിഞ്ഞും ദേശക്കാരുടെ പരിഹാസങ്ങള്‍ കപട സഹതാപ വാക്കുകള്‍ ഞാഌം കേട്ടിട്ടുണ്ട്‌......

അവളെ തന്നിലേക്ക്‌ ചേർത്ത്‌ പിടിച്ച്‌ ആ മുടിയിഴകളില്‍ തലോടി അയാള്‍ തുടർന്നു ......

വിവാഹത്തിന്‌ ശേഷം എന്റെ ഒരോ ചവിട്ട്‌പടികളിലും നീ എന്റെ കാലുകളായി എന്റെ ഓരോ ചെയ്‌തികളിലും നീ എന്റെ കൈകളായി മുന്നോട്ടുള്ള വഴികളില്‍ നീ എന്റെ കണ്ണുകളായി.....

പ്രിയേ.....എന്റെ ഉള്‍ക്കാഴ്‌ച്ചയില്‍ നീ വിരൂപിയല്ല....നിന്നോളം സൗന്ദര്യം മറ്റൊന്നിലുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നില്ല.....നീ എനിക്ക്‌ തന്ന ഈ അറ്റമില്ലാത്ത സ്‌നേഹമാണ്‌ യഥാർത്ഥ സൗന്ദര്യം......എന്റെ ഉള്‍കാഴ്‌ച്ചകളെ സ്‌നേഹം കൊണ്ട്‌ പ്രകാശപൂരിതമാക്കിയ നീയാണ്‌ ലോകത്തിലെ അതി സുന്ദരിയായ സ്‌ത്രീ......

പ്രിയേ.....കാഴ്‌ച്ചയുണ്ടായിട്ടും കാണേണ്ടത്‌ കാണാത്ത ഈ ദേശക്കാരെ കുറിച്ച്‌ നീ എന്തിന്‌ വ്യാകുലപെടണം.....പുറം കാഴ്‌ച്ചകളില്‍ മയങ്ങി ജാതിമതങ്ങളേയും കുറുപ്പിനേയും വെളുപ്പിനേയും പാമരനേയും പണക്കാരനേയും വേർതിരിച്ച്‌ കാണുന്നതിനിടയില്‍ സത്യമുള്ള സ്‌നേഹത്തിന്റെ നന്‍മയുടെ സൗന്ദര്യം കാണാന്‍ ഉള്‍കാഴ്‌ച്ച നഷ്‌ടപെട്ട അവരല്ലേ യാഥാർത്ഥത്തില്‍ അന്ധർ..........

Amjath Ali | അംജത് അലി

Amjath Ali | അംജത് അലി

അംജത് അലി, മലപ്പുറത്തെ മഞ്ചേരിയിൽ ജനനം. മഞ്ചേരിയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം സൗദി അറബിയയുടെ മണ്ണിലേക്കു ജോലിയുടെ ഭാഗമായി പറിച്ചു നടപ്പെട്ടു. ഇപ്പോൾ സൗദിയിൽ, റിയാദിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. വ്യത്യസ്തമായ ശൈലിയിൽ ഉള്ള എഴുത്തിനു ഉടമ. വരികൾ കൊണ്ട് ചിത്രാംശം വരയ്ക്കുന്ന കഥാകൃത്ത്. ചെറുകഥകൾക്കും, നോവലുകൾക്കും അപ്പുറം ഒറ്റവരികൊണ്ട് ജീവിതത്തെ വരയ്ക്കുന്ന ഹൈക്കു എഴുത്തുകാരൻ കൂടി ആണ്. ഇദ്ദേഹത്തി

0 അഭിപ്രായങ്ങൾ | Comments