അടവു പിഴച്ചിരിക്കുന്നു
ഇനി തടയിടണം...
പട നയിക്കണം.
വിശ്വാസിയുടെ ഇടനെഞ്ചിൽ തന്നെ ചവിട്ടണം.
ദൈവവും പിശാചും തമ്മിലടിക്കണം.
മുതെലെടുക്കണം...
വിശ്വാസം ചിതലെടുക്കണം.
ബന്ധങ്ങൾ തകർക്കണം.
ഒരുമ്പെട്ടവളെ എഴുന്നള്ളിക്കണം..
പുണ്യ ഭൂമി യുദ്ധക്കളമാക്കി
മറഞ്ഞിരുന്നാർത്തു ചിരിക്കണം.
അടുത്തൊരങ്കത്തിനായ്
കോപ്പു കൂട്ടണം.
നിന്നിടയിൽ നിന്നിലൊരാളായ്
നെഞ്ചത്തടിച്ചു കരയണം
എനിക്കിന്നു ജയിക്കണം.
കെ.പി.ഷമീർ
നിലമ്പൂർ
KP. Shameer
കെ.പി. ഷമീർ. ജനിച്ചതും വളർന്നതും തേക്കിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന നിലമ്പൂർ പട്ടണത്തിലെ ചാലിയാർ പഞ്ചായത്തിലെ അകമ്പാടം എന്ന ഗ്രാമത്തിൽ. അബ്ദുൽ സലാം ആമിന ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമൻ. ഇടിവണ്ണ G.L.P.S ഇടിവണ്ണ സെൻറ് തോമസ് A.U.P.S ലും പ്രാഥമിക പഠനം. ഇപ്പോൾ നാട്ടിൽ കൺസ്ട്രക്ഷൻ മേഖലയിൽ ടൈൽ ഡിസൈനിങ് വർക്ക് ചെയ്യുന്നു. എഴുത്തും വായനയും ഇഷ്പ്പെടുന്നു. അതുകൊണ്ട് ഒഴിവ് വേളകളിൽ നവമാധ്യമങ്ങളിൽ കഥകളും കവിതകളും ന