"ജീവിതത്തിൽ വേദനകളും പരാജയങ്ങളും കുന്നുകൂടിയാ നിമിഷങ്ങളിൽ അവർ മരണത്തെ പ്രണയിച്ചു തുടങ്ങി ...
പ്രണയം അവരിൽ നൊമ്പരങ്ങൾ സമ്മാനിച്ചപ്പോൾ അവർ മരണത്തെ സ്വപ്നം കണ്ടുതുടങ്ങി ....
ആത്മാർഥമായി സ്നേഹിച്ചതെല്ലാം നഷ്ടമായപ്പോൾ അവർ മരണത്തെ കൂടുതൽ സ്നേഹിച്ചു തുടങ്ങി .
ഇനിയുള്ള ജീവിതവും വേദനകളും വിഷമങ്ങളും മാത്രമാകുമെന്നു അവർ ചിന്തിച്ചു മരണത്തെ കൂടുതൽ സ്നേഹിച്ചു .
പലരും മരണത്തെ തേടി പോയി പലരെയും മരണം തേടി വന്നു .
മരണത്തെ പ്രണയിച്ചവർ ജീവിതത്തിൽ നിന്നും ഒളിച്ചോടി പോകുന്നവരായിരിക്കും.
ഒരു കാര്യം ചിന്തിക്കുക മരണത്തെ പ്രണയിച്ചു തുടങ്ങിയാൽ ജീവിതത്തിലെ മനോഹരമായ പലതും നഷ്ടപ്പെടുത്തേണ്ടി വരും.
മരണം ഒന്നിനും ഒരു പരിഹാരമല്ല
മനസിലാക്കുക മനസ്സിലാക്കി തുടങ്ങിയാൽ നിങ്ങൾ ജീവിതത്തെ പ്രണയിച്ചു തുടങ്ങും
- ധനു
Dhanu
ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരച