Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

മനസ്സ്

0 0 2013 | 08-Oct-2017 | Articles
മനസ്സ്

 "ഒരു അപകടത്തിൽ അരയ്ക്കു താഴെ ശേഷി നഷ്ടപ്പെട്ടതായിരുന്നു അർജുൻ എന്നാ കൊച്ചു പയ്യന് നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി അവന്റെ അച്ഛനും അമ്മയും തന്റെ മോന്റെ അവസ്ഥയോർത്തു തകർന്നു പോയി

പിന്നീടുള്ള അവന്റെ ജീവിതം വീൽ ചിയറിൽ ആയിരുന്നു ആരോടും മിണ്ടാതെ ചിരിക്കാതെ ഒരു റൂമിനുള്ളിൽ ദിവസങ്ങൾ കഴിച്ചുകൂട്ടി അവൻ പലരും അവനെ കാണാൻ വന്നു അവരുടെ കണ്ണുകളിൽ സഹതാപവും സിമ്പതിയും നിറഞ്ഞു നിന്നു അതവനെ വല്ലാതെ വേദനിപ്പിച്ചു

ഇതൊക്കെ അവന്റെ അച്ഛനെയും അമ്മയെയും വല്ലാതെ വേദനിച്ചുകൊണ്ടിരുന്നു പിന്നീട് അവർ ഒരു തീരുമാനം എടുത്തു തന്റെ മകനുവേണ്ടി ഏത് അറ്റംവരെ പോകാനും തീരുമാനിച്ചു ഒരുപാടു ഹോസ്പിറ്റലുകളിൽ കയറി ഇറങ്ങി പക്ഷെ ഫലം ഉണ്ടായില്ല..

അങ്ങനെയിരിക്കെ ഒരു ദിവസം അവരുടെ ബന്ധു ഒരു വൈദ്യനെകുറിച്ചു പറയാൻ ഇടയായി എന്നാൽ പിന്നെ അവിടെയും ഒന്ന് പോയി നോക്കാം എന്ന് അവർ തീരുമാനിച്ചു ഫലം ഉണ്ടായലോ ഒരു പ്രതീക്ഷ അങ്ങനെ അവർ അങ്ങോട്ടേക്ക് യാത്രയായി

ആ യാത്രക്കിടയിൽ അവൻ വഴിയോര കാഴ്ചകളും മറ്റും കൗതുകത്തോടെ നോക്കിയിരുന്നു അവന്റെ മുഖത്തൊരു ചെറിയ ഭാവമാറ്റം അവർ കണ്ടു ഇത്രയും നാൾ ചിരിക്കാതെയും മിണ്ടതെയും ഇരുന്ന തന്റെ മകന്റെ മുഖത്തൊരു ചെറു പുഞ്ചിരിയും സന്തോഷവും കണ്ടപ്പോൾ അതവരിൽ വലിയൊരു സന്തോഷം ഉണ്ടാക്കി

ഒരു നീണ്ട യാത്രക്കൊടുവിൽ അവർ എത്തി ചേർന്നു ആ വൈദ്യന്റെ അടുത്ത് ആ സ്ഥലവും പരിസരവും വളരെ മനോഹമായിരുന്നു

നല്ല പച്ചപ്പും മരങ്ങളും ചെടികളും പുഴയും നല്ലൊരു ശാന്തമായ സ്ഥലം

അങ്ങനെ അവർ വൈദ്യന്റെ അടുത്തേക്ക് ചെന്നു തന്റെ മകന്റെ കാര്യങ്ങളൊക്കെ പറഞ്ഞു ഇതൊക്കെ കേട്ട് വൈദ്യൻ അവന്റെ അടുത്തേക്ക് ചെന്നു എന്നിട്ട് അവനോടു ചോദിച്ചു മോന്റെ പേരെന്താ എന്താ പഠിക്കുന്നതു അവൻ ഒന്നും മിണ്ടിയില്ല അടുത്ത് നിന്ന അവന്റെ അമ്മ വൈദ്യനോടു പറഞ്ഞു ഇങ്ങനെ ആയതിനു ശേഷം അധികം ആരോടും മിണ്ടാറില്ല എപ്പോഴും തനിച്ചിരിക്കാനാണ് അവനു ഇഷ്‌ടം..
വൈദ്യൻ പറഞ്ഞു നമുക്ക് നോക്കാം കുറച്ചു ദിവസം ഇവിടെ നിന്ന് ചികിത്സ ചെയേണ്ടതുണ്ടു നിങ്ങൾ ഇവിടെ താമസിച്ചോളൂ ഇവിടെ അതിനുള്ള സൗകര്യങ്ങൾ ഉണ്ട്..

പിന്നീടുള്ള ദിവസങ്ങൾ അർജുൻ വൈദ്യന്റെ കൂടെയായിരുന്നു ചികിത്സയും അതോടൊപ്പം അവന്റെ മനസ്സ് അറിയാൻ (ശമിക്കുകയിരുന്നു വൈദ്യൻ കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവനിൽ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങി അവൻ എല്ലാവരോടും സംസാരിക്കാനും ചിരിക്കാനും കളിക്കാനും തുടങ്ങി

അതിനു കാരണം വൈദ്യൻ അവനെ അടുത്തുള്ള മൈതാനത്തിൽ കൊണ്ട് പോകുകയും മറ്റുള്ള കുട്ടികളോടൊപ്പം അവനെ ഇടപഴകാനും സമയം ചിലവഴിപ്പിക്കാനും നിർബന്ധിച്ചു (ശമിച്ചു അതിൽ അവന്റെ കുറവുകളെ അവൻ മറന്നു തുടങ്ങി

മറ്റുള്ള കുട്ടികളോട് സംസാരിക്കാനും ആ കുട്ടികൾ അവനോടു സന്തോഷത്തോടെ പെരുമാറുന്നതും കളിക്കുന്നതും അവനെ സന്തോഷിപ്പിച്ചു

അവന്റെ മനസ്സ് സന്തോഷിലേക്ക് തിരിച്ചു വന്നു തുടങ്ങി
വൈദ്യൻ അവനോടു ചോദിച്ചു അർജുൻ നമുക്ക് അവരുടെ കൂടെ കളിക്കേണ്ടേ അതെ കളിക്കണം ഓടി കളിക്കണം പിന്നീടുള്ള അവന്റെ ചികിത്സ അവന്റെ കാലുകൾക്കു പതിയെ അനക്കം വെച്ചുതുടങ്ങി പതിയെ അവൻ വീൽ ചിയറിൽ നിന്നും എണീക്കാൻ (ശമിച്ചു തുടങ്ങി പലതവണ വീണു വീണ്ടും (ശമിച്ചും അങ്ങനെ അവൻ നടന്നു തുടങ്ങി

അതിൽ അവന്റെ അച്ഛനും അമ്മയും ഒരുപാടു സന്തോഷിച്ചു

ഇപ്പോൾ അവൻ കൈപിടിച്ച് നടക്കും അവന്റെ അച്ഛന്റെ കൂടെ

ചികിത്സ കഴിഞ്ഞു പോകും നേരം വൈദ്യൻ ചോദിച്ചു അർജുൻ എങ്ങനെയുണ്ട് ഇപ്പോ നടക്കാൻ ബുദ്ധിമുട്ടുണ്ടോ ഇല്ല ഞാൻ നടക്കും അടുത്ത തവണ വരുമ്പോൾ ഞാൻ ഓടി നടക്കും വൈദ്യൻ ചിരിച്ചു കൊണ്ട് പറഞ്ഞു നല്ല കുട്ടി..

അതോടൊപ്പം അവന്റെ അച്ഛനും അമ്മയ്ക്കും ഒരു ഉപദേശം കൂടെ കൊടുത്തു വൈദ്യൻ

"അർജുൻ നടക്കാൻ തുടങ്ങിയത് എന്റെ ചികിത്സയുടെ ഗുണം കൊണ്ടുമാത്രമല്ല അവന്റെ മനസ്സിന്റെ ശക്തികൊണ്ടും നടക്കാനുള്ള അവന്റെ ആഗ്രഹവും (ശമവുമാണ് അവന്റെ ഈ തിരിച്ചു വരവിനു കാരണം ഞാൻ ആദ്യം അവന്റെ മനസ്സിനെയാണ് ചികിൽസിച്ചത് പിന്നീട് അവന്റെ ശരീരത്തെയും ഇതിൽ നിന്നും മനസ്സിലാക്കേണ്ട ഒരു കാര്യം "മനസ്സ് തളർന്നാൽ ശരീരവും തളരും "
ഒരു കാര്യം മനസ്സിലാക്കുക മനസ്സിന്റെ ശക്തിയാണ് ഒരു മനുഷ്യന്റെ ബലം അതില്ലതാകുന്നത് ഇതുപോലുള്ള പല സാഹചര്യങ്ങളിലുമാണ് പക്ഷെ മനസ്സിനെ തിരിച്ചു കൊണ്ടുവരാൻ നമുക്ക് കഴിയണം തകർന്നിരിക്കുന്ന മനസ്സിനെ സിമ്പതിയും സഹതാപവും കണ്ടാൽ വീണ്ടും ആ മനസ്സ് തളർന്നു പോകും അതുകൊണ്ടു അവനെ എപ്പോഴും സന്തോഷത്തോടെയും സ്നേഹത്തോടെയും കാണുക അവന്റെ കുറവുകളെ നികത്താൻ കൂടെ നില്ക്കുക പ്രോത്സാഹിപ്പിക്കുക അവൻ തീർച്ചയായും വിജയിക്കും മുന്നോട്ടുപോകും...

ഇതെല്ലാം കേട്ട് വൈദ്യനോട് നന്ദി പറഞ്ഞു സന്തോഷത്തോടെ യാത്രയായി ..

പിന്നെ ഒരു കാര്യം കൂടെ ഉണ്ട്

സ്വന്തം മക്കൾക്കുവേണ്ടി ഏതു അറ്റംവരെ പോകാനും അച്ഛനും അമ്മയും (ശമിക്കും .പക്ഷെ തിരിച്ചു മക്കൾ (ശമിക്കുമോ എന്നാ ചോദ്യം ബാക്കി...

അവസാനിപ്പിക്കുന്നു ...

- ധനു

Dhanu

Dhanu

ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരച

0 അഭിപ്രായങ്ങൾ | Comments