ഞാൻ ഉണ്ടുറങ്ങിയ
ചെണ്ടുമല്ലിയാണെന്‍റെയമ്മ,
വർദ്ധക്യത്തിലും എന്നിൽ
വസന്തം വിതക്കുന്ന
വാസനപ്പൂവാണെന്‍റെയമ്മ,
വാടാതെ തളരാതെ
വാനോളം വാത്സല്യമോടെ
സ്നേഹിച്ചു കൊതിതീർക്കണം
അമ്മയെന്ന അമൃതിനെ
ഈ വാർദ്ധക്യവേളയിൽ,
ഇന്നലെ കണ്ണിലുണ്ണിയായ്
പിച്ചവെച്ചതും, ആ മടിയിൽ
മനംകവർന്നതും, ഉല്ലാസമായ്
ആ സ്നേഹവാത്സല്യങ്ങളിലാറാടി
തുടിച്ചരുമയായ് വളർന്നതും
ആ നല്ലനാളിൻ ഓർമ്മയത്രയും
മാറോട് ചേർത്ത് മനസ്സിൽ
കുറിച്ചിടുമ്പോള്‍ പുലരിയില്‍പൂത്ത
ചെണ്ടുമല്ലിപ്പൂവായ്
സുഗന്ധിയാണെനിക്കെന്‍റെയമ്മ
മായാതെ മങ്ങലേല്‍ക്കാതെ മധുരമായ്
തെന്നലായ് തഴുകി ഞാനിന്നും
നിറലാളിത്യമോടെ കനവിലേറ്റുന്നു
എന്നിലെൻ അമ്മതൻ അമൃതാം
അഴകാം അമ്മസ്നേഹം
നിറവാസന പൂവായ് അന്നും
ഇന്നും എന്നുമെന്നെ തഴുകും
ഞാൻ ഉണ്ടുറങ്ങിയ ചെണ്ടുമല്ലിപ്പൂവാ-
ണെനിക്കെന്നുമെന്‍റെയമ്മ!!!.
ജലീൽ കൽപകഞ്ചേരി,
jaleelk
non