പതിയെ പതിയുടെ
പിറകിൽ വന്നു നീ
കാതിൽ കിന്നാരം
പറയുക..!,
അപ്പോൾ നിന്റെ മനസ്സ്
കുസൃതിയുടെ മായാലോകം
അവൾക്കായ്
പണിയുന്നുണ്ടാകും,
ചേർത്തണച്ചൊന്ന്
നീന്തിത്തുടിക്കാൻ
മുന്തിരിവള്ളിയായ്
ചുറ്റിപ്പടരാൻ,
ചൊടികളിൽ
ചുടുചുംബനത്തിന്റെ
ലഹരി പടർത്താൻ
ഉള്ളാലൊരു മോഹം
നിൻ നെഞ്ചേറിപ്പറയും,
കുളിരുണരുമ്പോൾ
അവൾ ചുവക്കുന്നതും,
കവിൾതടം തുടുക്കുന്നതും
ചുണ്ടിൽ മന്ദഹാസം
വിരിയുന്നതും
അപ്പേള്‍ നിനക്ക് കാണാം,
നിന്നിൽ മൂളിപ്പാട്ടിന്‍റെ
ഒരു ഈണമുയരുന്നതായും
നിനക്ക് കേൾക്കാം..!!!.
jaleelk
non