കൈ വീശി വീശി
ആർത്തിയോടെ
കുഞ്ഞിക്കാലിലുണർന്ന്
തൊണ്ണകാട്ടിച്ചിരിച്ച്,
അമ്മതൻ മടിത്തട്ടിൽ
അമ്മിഞ്ഞ നുകരുമാ
ഓമൽ കിടാവിന്റെ
ഉള്ളിലലതല്ലുമാനന്ദം
സ്നേഹം നിറഞ്ഞ
വിശപ്പടക്കലിന്റെ
സന്തോഷം മാത്രം
പ്രതീക്ഷയുടെ
ലോകത്തിലേക്ക്
പിച്ചവെക്കാനുള്ള
വെമ്പലുണ്ടവന്റെ
ചിരിയിൽ
കുഞ്ഞുമൊഴിയിൽ.
അമ്മയ്ക്കരികിലായ്
അള്ളിപ്പിടിച്ചൊട്ടിക്കിടന്നവൻ
പുതുലോകത്തിന്റെ
സ്‌നേഹമണം നുകരുകയാണ്,
ജലീൽ കൽപകഞ്ചേരി,
jaleelk
non