Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

സത്യാന്വേഷണപരീക്ഷണ സംഗ്രഹം-20 മതങ്ങളുമായുള്ള പരിചയം

0 0 1344 | 18-Oct-2018 | Stories
Jayaraj Parappanangadi

Jayaraj Parappanangadi

Login to Follow the author
സത്യാന്വേഷണപരീക്ഷണ സംഗ്രഹം-20  മതങ്ങളുമായുള്ള പരിചയം

ഇംഗ്ളണ്ടിലെ എന്റെ രണ്ടാം വര്‍ഷത്തിന്റെ അവസാനതയില്‍ സഹോദരരും അവിവാഹിതരുമായ രണ്ടു ബ്രഹ്മവിദ്യാസംഘകരെ പരിചയപ്പെടുകയുണ്ടായി...

 

അവര്‍ ആ സമയം എഡ്വിന്‍ ആര്‍നോള്‍ഡിന്റെ ഗീതാ വിവര്‍ത്തനം വായിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു...

 

ഗീതയുടെ സംസ്കൃത പുസ്തകം വായിയ്ക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും എന്റെ പരിജ്ഞാനക്കുറവ് തുറന്നു പറഞ്ഞതിനാല്‍ പരസ്പരം സഹായിയ്ക്കാമെന്ന രീതിയില്‍ അതു തുടങ്ങിവച്ചു...

 

രണ്ടാമദ്ധ്യായത്തിലെ ഈ ശ്ളോകം എന്റെ മനസില്‍ ആഴമേറിയ മുദ്ര പതിച്ചു....

 

''ധ്യായതോ വിഷയാന്‍ പുംഃസംഗസ്തേഷുപജായതേ.,

സംഗാല്‍സംജായതേ കാമഃ  കാമാല്‍ ക്രോധാഭിജായതേ.,

ക്രോധാല്‍ ഭവതി സമ്മോഹഃ സമ്മോഹാല്‍ സ്മൃതി വിഭ്രമഃ 

സ്മൃതിഭ്രംശാല്‍ ബുദ്ധിനാശോ.,ബുദ്ധിനാശാല്‍ പ്രണശ്യതി.

---------------------------------------------------------------------

വിഷയവിചാരത്താല്‍ ആസക്തിയും 

ആസക്തി നിമിത്തം കാമവും 

കാമം നിമിത്തം ക്രോധവും 

ക്രോധം നിമിത്തം അവിവേകവും 

അവിവേകത്തില്‍ നിന്ന് ഓര്‍മ്മക്കേടും 

ഓര്‍മ്മക്കേടില്‍ നിന്ന് ബുദ്ധിനാശവും 

ബുദ്ധിനാശത്തില്‍ നിന്ന് സര്‍വ്വനാശവും സംഭവിയ്ക്കുന്നു....

 

ഈ അറിവ് എന്നിലെപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു...

 

സത്യത്തെ അറിയുവാന്‍ ഏറ്റവും പ്രയോജനപ്പെടുന്ന ഗ്രന്ഥമായി ഞാന്‍ ഗീതയെ കണക്കാക്കുന്നു...

 

ഈ സഹോദരര്‍ എനിയ്ക്കുസമ്മാനിച്ച ആര്‍നോള്‍ഡിന്റെ 'ദി ലെെറ്റ് ഓഫ് ഏഷ്യ'എന്ന പുസ്തകം ഞാനൊറ്റയിരിപ്പിന് വായിയ്ക്കുകയുണ്ടായി ..

 

ഗീതയെപ്പോലെ പ്രകാശിതമായൊരു പുസ്തകമായിരുന്നു അത്..

 

സഹോദരര്‍ മതപരിവര്‍ത്തന്  താല്‍പര്യം കാണിച്ചെങ്കിലും സ്വന്തം മതംപോലും പഠിയ്ക്കാത്ത ഞാനെങ്ങിനെ മറ്റു മതസംഘടനയിലേയ്ക്കെന്ന് ചോദിച്ചു...

 

മാഡം ബ്ളാവട്സ്കിയുടെ ബ്രഹ്മവിദ്യയെക്കുറിച്ചുള്ള പുസ്തകം വായിച്ചപ്പോഴാണ് ഹിന്ദുമതംകേവലം  അന്ധവിശ്വാസ്യത മാത്രമല്ലെന്നറിഞ്ഞത്..

 

ഈ സമയം തന്നെ ഞാന്‍ പരിചയപ്പെട്ട സസ്യഭുക്കായ ക്രെെസ്തവന്‍ സമ്മാനിച്ച  ബെെബിള്‍ വായിയ്ക്കാന്‍ തുടങ്ങി..

 

പഴയനിയമ വായന അസാധ്യമെന്ന തോന്നലിനാല്‍ ഉല്‍പ്പത്തിപുസ്തകം വായിച്ചെങ്കിലും തുടരദ്ധ്യായങ്ങളിലെ താല്‍പ്പര്യ വിമുഖത എന്നെ ഉറക്കത്തിലേയ്ക്കു ക്ഷണിച്ചു ..

 

എന്നാല്‍ പുതിയനിയമം എന്നില്‍ അല്‍ഭുതം സൃഷ്ടിച്ചു ...

 

ഗിരിപ്രഭാഷണം എന്റെ ഹൃദയത്തില്‍ പതിഞ്ഞു..

 

''എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു..ദുഷ്ടനെ എതിര്‍ക്കരുത്,വലതുകരണത്തടിയ്ക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചുകൊടുക്കുക,ആരെങ്കിലും നിന്റെ കോട്ടെടുത്താല്‍ നിന്റെ വസ്ത്രം കൂടി കൊടുക്കുക''..എന്നീ ഭാഗങ്ങള്‍ എന്നെ അളവറ്റുസന്തോഷിപ്പിച്ചു .

 

ഇതെല്ലാം ശ്യാമല്‍ ഭട്ടിന്റെ ''അല്‍പ്പം വെള്ളത്തിനുപകരം മൃഷ്ടാന്നം നല്‍കുക''എന്ന വാക്യങ്ങളെ ഓര്‍മ്മിപ്പിച്ചു...

 

ത്യാഗമാണ് മതങ്ങളുടെയെല്ലാം മൂര്‍ത്തരൂപമെന്ന് മനസിലായി...

 

അതുപോലെ 'പ്രവാചകനായ വീരപുരുഷനി'ലൂടെ നബിയുടെ മഹത്വവും ധീരതയും ജീവചര്യയും ഹൃദയത്തിലേറ്റി .

 

നിരീശ്വരതയെക്കുറിച്ചും ഞാനാഴത്തില്‍ പഠിച്ചു..

 

ഒരിയ്ക്കല്‍ റെയില്‍വേസ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ രണ്ട് തരം സ്വഭാവക്കാരുടെ  സംഭാഷണം ശ്രദ്ധയില്‍പ്പെട്ടു..

 

'നിങ്ങള്‍ ഈശ്വരുനുണ്ടെന്ന് വിശ്വസിയ്ക്കുന്നുവോ ?

 

'ഉവ്വ് ...

 

ഭൂമിയുടെ ചുറ്റളവ് 28000മെെലാണ് .അല്ലെ ?

 

അതെ....

 

അപ്പോള്‍ നിങ്ങളുടെ ദെെവത്തിന്റെ വലിപ്പം എന്താണെന്നും അതെവിടെയാണെന്നും പറഞ്ഞുതരിക....

 

നമ്മളുടെ രണ്ടാളുടെയും ഹൃദയത്തിലാണ് ദെെവമെന്ന് ഇനിയെങ്കിലും മനസിലാക്കുക...

 

ആ സംഭാഷണം എനിയ്ക്കുവേണ്ടി സൃഷ്ടിയ്ക്കപ്പെട്ടതാണെന്ന് സ്വമേധയാ മനസുരുവിട്ടുകൊണ്ടിരുന്നു..

Jayaraj Parappanangadi

Jayaraj Parappanangadi

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.

0 അഭിപ്രായങ്ങൾ | Comments