Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

സഞ്ചാരം

0 0 1268 | 18-Oct-2018 | Stories
Jayaraj Parappanangadi

Jayaraj Parappanangadi

Login to Follow the author
സഞ്ചാരം

ഹായ് ബിന്ദൂ....

ഊട്ടിയിലേയ്ക്കുള്ള ബസ്സ് ടൗണില്‍ നിന്നും  വെളുപ്പിനഞ്ചുമണിയ്ക്കെടുക്കും...

 

നിനക്കവിടുന്ന് രണ്ട് മിനിറ്റ് ദൂരമല്ലേയുള്ളൂ....

 

പ്രഭാതസവാരിക്കാര്‍ വല്ല അമ്പലത്തിലേയ്ക്കുമാണെന്ന്  കരുതിക്കോളും...

 

ജോലിസ്ഥലത്തുനിന്ന് രണ്ടു ദിവസത്തെ ടൂറാണെന്ന് വീട്ടില്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടില്ലേ ?

 

രണ്ടു ജോഡി വസ്ത്രമെടുത്താല്‍ മതി...

 

അവിടെനമ്മള്‍ ഏറെയും വിവസ്ത്രരായിരിയ്ക്കുമല്ലോ...ഹഹഹ 

 

അതുകൊണ്ട് മാത്രമല്ല അങ്ങിനെ പറഞ്ഞത് ...

 

ഞാന്‍ നിനക്ക് ബ്രാന്റഡ് നെെറ്റിയും ചുരിദാറും വാങ്ങിയിട്ടുണ്ട്...

 

വെെഫ് കാണാതിരിയ്ക്കാന്‍ റൂമിലെ റേക്കിന്റെ മുകളില്‍ വാരിക്കൂട്ടിവച്ച പുസ്തകങ്ങള്‍ക്കിടയിലാ അതൊളിപ്പിച്ചു  വച്ചിരിയ്ക്കുന്നേ...

 

ബിസിനസ് ആവശ്യാര്‍ത്ഥം ചെന്നെെ വരെ പോവുകയാണെന്നാ  ഇവിടെ ധരിപ്പിച്ചിരിയ്ക്കുന്നത് ...

 

ഊട്ടിയില്‍ അല്‍പ്പമുള്ളോട്ടാ റൂം ബുക്ക് ചെയ്തിരിയ്ക്കുന്നേ...

 

ലോകത്തിന്റെ ഏതു മൂലയില്‍ ചെന്നാലും പാരവപ്പിന് രണ്ട് മലയാളികളുണ്ടാവുമല്ലോ...

അതുകൊണ്ടാണങ്ങിനെ ചെയ്തത്...

 

ഫ്രൂട്സൊക്കെ നല്ലപോലെ കഴിയ്ക്കൂട്ടോ...

നമുക്കടിച്ചുപൊളിയ്ക്കാനുള്ളതാ.

 

എനിയ്ക്കിപ്പൊ ശരിയ്ക്കുമല്‍ഭുതം തോന്നുകയാണ്..

 

വെറും രണ്ടുമാസത്തെ എഫ്ബി  അടുപ്പം നമ്മളെ ഊട്ടിവരെ എത്തിച്ചിരിയ്ക്കുന്നു....

 

മനസ്സിന്റെ സമതാല്‍പ്പര്യമെന്നുപറഞ്ഞാല്‍ ഇതാണ്...

 

അതിനങ്ങിനെ  രണ്ടു മാസമൊന്നും വേണ്ട ...

ചിലപ്പൊ രണ്ടുദിവസം മതി...

 

അപ്പൊ പറഞ്ഞതുപോലെ ...നാളെകാണാം....

 

നമ്മുടെ സ്വര്‍ഗ്ഗരാത്രി സ്വപ്നം കണ്ടുകൊണ്ട് ഇന്ന് ഞാന്‍  നേരത്തെ കിടക്കുകയാണുട്ടോ... 

ബെെ....

മേലാസകലം  ഉമ്മ..

ലൗയുുു...

 

വായിച്ചുകഴിഞ്ഞാല്‍ പിന്നെ മനസിലുവച്ചാല്‍ മതി ...

 

മെസഞ്ചറില്‍ ഡിലീറ്റ് ചെയ്യണേ....

 

പറഞ്ഞതുപോലെ ഊട്ടിയിലേയ്ക്കുള്ള ഇളംപച്ച ബസ്സില്‍ അതിപുലര്‍ച്ചെ വരുണ്‍ ഒന്നു മറിയാത്ത പൂച്ചയെപ്പോലെ അടുത്ത സീറ്റില്‍ ആളുവരാനുള്ള രീതിയില്‍  കയറിയിരുന്നു...

 

ബസ്സ് നീങ്ങാനിരിയ്ക്കവെ ഒരു കൂട്ടം ആളുകള്‍ കയറിയപ്പോള്‍ അതില്‍ ബിന്ദുവുമുണ്ടായിരുന്നു..

 

അവളടുത്തുവന്നിരുന്നതും വരുണിനാകാശം പിടിച്ചടക്കിയ സന്തോഷം...

 

അല്‍പ്പദൂരം നീങ്ങവെ  കണ്ടക്ടര്‍ ടിക്കറ്റുമായി വന്നപ്പോള്‍ വരുണ്‍ രണ്ടൂട്ടിയെന്ന് പറഞ്ഞു...

 

ഉടനെ ബിന്ദുവത് തിരുത്തി...

 

സാറേ രണ്ടല്ല., നാല് ഫുള്ളും ഒരാഫും...

 

ബാക്കിപേര്‍ പിന്നില് നാലാമത്തെ സീറ്റില്‍ ...

 

പുരികം ചുളിച്ചുള്ള വരുണിന്റെ നോട്ടം കണ്ട് 

ബിന്ദുപറഞ്ഞു...

 

വരുണേ...ഞാനെങ്ങടുപോവുമ്പോഴും സുധ്യേട്ടനും മക്കളുമുണ്ടാവും...

 

വീട്ടില്‍ ഞാനില്ലെങ്കില്‍ അവരുടെ കാര്യങ്ങളൊക്കെ പിന്നെയാരാ നോക്കുക...

 

വരുണിന്റെ സൗഹൃദമൊക്കെ നല്ല രീതിയില്‍ ഞാനദ്ദേഹത്തോടവതരിപ്പിച്ചിട്ടുണ്ട്...

 

പുതിയ ജോലി കിട്ടിയതിന്റെ ട്രീറ്റാണെന്നാ പറഞ്ഞിട്ടുള്ളത് ...

 

വരുണിന്റെ വെെഫ് പ്രസവിച്ചുകിടക്കണതറിയാവുന്നത് കൊണ്ട് അവളു വരാത്തതിന്റെ പേരിലും തെറ്റിദ്ധരിയ്ക്കില്ലാലോ.... 

 

തന്റെ സ്വപ്നങ്ങളെല്ലാം ഒരുനിമിഷം കൊണ്ട്  ചിന്നിച്ചിതറിയെങ്കിലും ഗത്യന്തരമില്ലാതെ 

വരുണിനവരോടൊപ്പം  യാത്ര തുടരേണ്ടിവന്നു...

 

ഇങ്ങിനെയൊക്കെയാണെങ്കിലും  ടൂറെല്ലാം കഴിഞ്ഞ് തിരിച്ചു പോരുമ്പോള്‍, കലര്‍പ്പില്ലാത്ത ഒരു കുടുംബത്തിന്റെ നിഷ്കളങ്കമായ സ്നേഹപ്രകടനത്താല്‍, തന്റെ ചിന്തകളുടെ അപഥസഞ്ചാരമെല്ലാം  ശുദ്ധീകരിയ്ക്കപ്പെട്ട്, വരുണിന് ബിന്ദുവിന്റെ  കുട്ടികളുടെ സ്വന്തം അമ്മാവനായി മാറാന്‍ കഴിഞ്ഞിരുന്നു...

Jayaraj Parappanangadi

Jayaraj Parappanangadi

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.

0 അഭിപ്രായങ്ങൾ | Comments