എല്ലാവരും പറയുന്ന പോലെ പ്രണയത്തിന് കണ്ണും മൂക്കും ഇല്ല ആർക്കും ആരോട് വേണമെങ്കിലും പ്രണയം തോന്നാം ..
പക്ഷെ ഇന്നത്തെ പ്രണയം ആത്മാർത്ഥമാണോ എന്ന് തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ടാണ്
നിമിഷ നേരം കൊണ്ട് അടുക്കുകയും അകലുകയും ചെയ്യുന്നു .
ശെരിക്കും ആത്മാർത്ഥ പ്രണയം എന്നാൽ എന്താ ?..
മറ്റൊരാളുടെ ഭാര്യയെ പ്രണയിക്കുന്നു ...പഠിപ്പിക്കുന്ന അധ്യാപയെ പ്രണയിക്കുന്നു ...
ഇതിനെയൊക്കെ പ്രണയം എന്ന് വിളിക്കാൻ കഴിയുമോ ..?
എല്ല പ്രണയവും ഒരുപോലെ അല്ല
പക്ഷെ ഇന്നത്തെ മിക്ക പ്രണയങ്ങളും വെറും ടൈം പാസ് ആണ് ...
നേരിൽ കാണാതെ പരസ്പരം അറിയാതെ പ്രണയിക്കുന്നു ഒടുവിൽ ബ്ലോക്കിലുടെയോ ഒഴുവാക്കലിലൂടെയോ തീരുന്നു ..
പ്രണയത്തിന്റെ പേരിൽ പല തെറ്റുകളും കുറ്റങ്ങളും ചെയ്യുന്നു ..
പലരും വഞ്ചിക്കപ്പെട്ടു മരണത്തിലേക്ക് പോകുന്നു ....
ഇന്നത്തെ കാലത്തെ പ്രണയം വിശ്വസിക്കാൻ കഴിയുമോ .?
ഉത്തരം അറിയില്ല എനിക്ക് ...
"ആത്മാർത്ഥ പ്രണയം എന്നാൽ എന്ത് എന്ന് ചോദിച്ചാൽ ഞാൻ പറയും ...
പരസ്പര വിശ്വാസമാണ് ആത്മാർത്ഥ പ്രണയം വിശ്വസിച്ചു തുടങ്ങിയാൽ സ്നേഹിച്ചു തുടങ്ങും ...
ആ വിശ്വാസം നഷ്ടപ്പെട്ടാൽ പ്രണയവും നഷ്ടപ്പെടും ..ഇത് എന്റെ അഭിപ്രായമാണ് ...
...
- ധനു
Dhanu
ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരച