മഴ...
മന്ദ മാരുതനായി
മധുര സംഗീതമായ്
കളി തോഴനായ്
മയൂര നൃത്തമായ്
ചിരിക്കുന്ന നിത്യ വസന്തമായ്...
മഴതുമ്പികൾ പാറിപ്പറക്കുന്ന
പച്ച പുൽമേടുകളിലൂടെ
തേൻ മഴയായ്
പെയ്തുതീരാതെ...
എൻ കൈക്കുമ്പിളിൽ
നിറയുമ്പോൾ.....
മഴ......
നിലാവില്ലാത്ത രാത്രികളിൽ
ഉടഞ്ഞ പ്രണയത്തിന്റെ
കുപ്പിവള കിലുക്കമായ്
കൊഴിഞ്ഞു വീണ പനിനീർപ്പൂവിന്റെ
ഇതളായ്
ആത്മനൊമ്പരങ്ങളിൽ
ഇറ്റുവീഴുന്ന കണ്ണുനീർ തുള്ളിയായ്
തേങ്ങലായ്.....
മുഴങ്ങുന്ന മിന്നൽ കൊടിയിൽ
പിൻതിരിഞ്ഞു പോകുന്ന
മഴത്തുള്ളികൾ
എൻ കൈക്കുമ്പിളിൽ
നിറഞ്ഞൊഴുകി
പെയ്തൊഴിയുമ്പോൾ........
കാർമുകിലിൻ മറനീക്കി
പുഞ്ചിരിക്കുന്നു..
നിലവിനായ് കൊതിക്കുന്നൂ
താരങ്ങൾ.........
- ഷിജി ശശിധരൻ
Shiji Sasidharan | ഷിജി ശശിധരൻ
ഷിജി ശശീധരൻ, തൃശ്ശൂർ സ്വദേശിനിയാണ്, സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം തൃശ്ശൂരിൽ കഴിഞ്ഞതിനു ശേഷം ടീച്ചർ ആയി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ വിവാഹിതയായി കുടുംബത്തോടൊപ്പം കണ്ണൂർ പയ്യന്നൂരിൽ താമസം. ഭർത്താവ് ശശീധരൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പയ്യന്നൂർ ശാഖയിൽ ജോലി ചെയ്യുന്നു. മകൾ ദേവിക കേന്ദ്രീയ വിദ്യാലയം പയ്യന്നൂരിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ഒഴിവു സമയങ്ങൾ വേർതിരിച്ചു കലയെ ആസ്വദിക്കുകയും, കലാകാരന്മാരെ പിന്ത