കറുത്ത മഴയിൽ
പെരിയാർ
കനവുകവർന്ന്
പേടിപ്പെടുത്തുന്നു.
കടപുഴകിയ
വൻമരങ്ങൾ
കുത്തൊഴുക്കിൽ
കുതിർന്ന് കുതിക്കുന്നു,
കൊട്ടുപാലങ്ങൾ പൊട്ടി
കെട്ടടങ്ങാതെ
തിരമാല തീർത്ത്
കുത്തിയൊലിച്ച്
തെരുവുകൾ
കുടിലുകൾ കൂരകൾ
കവർന്നെടുത്ത്
കരകവിഞ്ഞ്
കറുത്തമഴ
പൊട്ടിച്ചിരിക്കുന്നു,
നഷ്ട്ടക്കണക്കുകളുടെ
കുത്തൊഴുക്കിൽ ജനം
നടുവീർപ്പുതിർത്ത്
കനവടർന്നു തളരുന്നു
കെട്ടുവിട്ട പട്ടംപോൽ
നട്ടം തിരിഞ്ഞ്
കണ്ണിൽ കണ്ണിൽ നോക്കി
കണ്ണീർമഴ തീർക്കുന്നു
കാലക്കെടുതിയുടെ
കറുത്ത മഴയില്‍ ,
-ജലീൽ.കെ
jaleelk
non