വഴിയിടങ്ങളെ
വരീപ്പുണരാൻ തോന്നുന്നത്
മഴ മണ്ണിൽ വീണ്
മനം നിറക്കുമ്പോഴാണ്..!,
മഴയോർമ്മയിൽ
മയങ്ങിക്കിടന്നപ്പോഴെല്ലാം
മന്ദസ്മിതം തൂകിനിന്ന
മനസ്സിനുള്ളിൽ
നെല്പാടങ്ങളിൽ കേൾക്കുന്ന
വയൽകിളിപ്പാട്ടും
തൊടിയിലുലയും
തുളസിക്കതിരിൻ
നൈർമല്ല്യവും
തൊട്ടുണർത്തിയിരുന്നു
മണ്ണുനനഞ്ഞ ഗന്ധം
എന്നും മനസ്സിനെ
മദോന്മഥനാക്കിയിരുന്നു
തെന്നിയെത്തിയ തെന്നലിൻ
കുളിരിലലിഞ്ഞ മനസ്സിനുള്ളിൽ
പുളകമായ് വസന്തം
പൂത്തുലഞ്ഞിരുന്നു
ചെമ്പകപ്പൂ വിരിഞ്ഞുതിർന്ന
സുഗന്ധത്തിലലിഞ്ഞപ്പോൾ
ചിറകടിച്ച മനസ്സ്
ഉത്സാഹം നിറച്ചുയർന്നു
പറന്നിരുന്നു
വെൺപുലരിയിൽ
ചിരിതൂകിയെത്തി
പൂക്കളെ തൊട്ടുണർത്തി
പൂന്തേനുണ്ട് മതിച്ചുല്ലസിച്ചു
നൃത്തമാടുന്ന പൂമ്പാറ്റകളുടെ
പുതുലഹരി ഓർമ്മകളിലേക്ക്
ഒഴുകിയെത്തുമ്പോൾ
മഴനനഞ്ഞ കുളിരുണ്ടായിരുന്നു
വഴിയിടങ്ങളില്‍ ചാലിട്ടൊഴുകിയ
അരുവിയും
തോടും കുളവുമെല്ലാം
മനസ്സിനെ ഒന്ന്
ചാടിത്തിമിര്‍ക്കുവാൻ
ഒർമ്മപ്പെടുത്തിക്കൊണ്ടിരുന്നു
പരവതാനി വിരിച്ചുനിന്ന
പുഴയോരം മനസ്സിൽ
കവിത രചിച്ചതും
പെരുമഴ പെയ്തപ്പോഴാണ്
മഴ മണ്ണും മനസ്സും
നിറച്ചപ്പോഴെല്ലാം
കടൽ തീരങ്ങളെ
പാടിപ്പുണർന്ന മനസ്സ്
തീരകളില്‍ ഓടിനടന്നിരുന്നു
മഴ പെയ്തപ്പോഴെന്നും
വഴിയിടങ്ങളെ വാരിപ്പുണരാൻ
മനസ് കൊതിച്ചിരുന്നു.!!!.
- ജലീൽ കല്പകഞ്ചേരി
jaleelk
non