Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

...നോക്കും വാക്കും...

0 0 1231 | 30-Jul-2018 | Poetry
...നോക്കും വാക്കും...

...നോക്കും വാക്കും..

 

ചില്ലവിട്ടു പറന്നകന്ന 

കിളി തിരിച്ചെത്തി 

നോവുംചിന്ത വിട്ടുമാറാതെ...!

 

.

 

അനുസരണ തെറ്റിയ നോട്ടത്തിന്

കടമെടുത്ത ദേഷ്യം കടുപ്പിച്ചപ്പോൾ 

അതേ നാണയത്തിൽ തിരിച്ചടിച്ച്

തർക്കം മൂർജ്ജിച്ചിരുന്നു,

 

 

തന്നേക്കാൾ വാക്കിന് മൂർച്ച 

എനിക്കെന്നമട്ടിൽ നാവ് പിഴച്ചപ്പോൾ

നാക്കിൽ വീണ വാക്കുകൾ

തോക്കായ്  പ്രഹരമായ്മാറി

നെഞ്ചുനീറിപ്പുകഞ്ഞവൾ 

പിടിവിട്ടു പടിയിറങ്ങി,

 

 

വിങ്ങും മനസ്സുമായ് ഒരുവേള 

ചില്ലവിട്ടു പറന്നകിളി 

ഉൾസ്നേഹത്തിന്റെ പിൻവിളി 

കൊതിച്ചിട്ടുണ്ടാവാം,

 

 

ചിന്തയൊന്നു നേരെയായപ്പോൾ

വലംകൈ നഷ്ട്ടപ്പെട്ടവനെപ്പോൽ 

ഉള്ളുരുകി പരിഭ്രമത്തിൽ 

തിടുക്കത്തിലോടി കൈപിടിച്ചു 

തിരികെ കൊണ്ടുവരുമ്പോൾ

അവളും അനുഭവിച്ചത് 

പാതിതളർന്ന വേദന,

 

 

ജീവിതം സസ്നേഹമാകിലും 

നോക്ക് പിഴച്ചാൽ നാവിലെ 

വാക്കും പിഴക്കും,

വാക്ക് പിഴച്ചാലോ...

സ്വസ്ഥജീവിതം നശിക്കും 

 

കുടുംബജീവിതത്തിൽ 

നോക്കിനും വാക്കിനും 

വിലയുണ്ടെന്നറിയുക, 

പരസ്പര ധാരണയില്ലെങ്കില്‍  

പ്രസരിപ്പുള്ള സ്നേഹജീവിതം

നഷ്ടമാകുമെന്നുമോര്ക്കുക!!!.

ജലീൽ കൽപകഞ്ചേരി,

jaleelk

jaleelk

non

0 അഭിപ്രായങ്ങൾ | Comments