Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

കനവിന്റെ കാലടികൾ

0 0 1366 | 15-Jul-2018 | Poetry
കനവിന്റെ കാലടികൾ

കനവിന്റെ കാലടികൾ
,,,,,,,,,,,,,,,,,,,,,,,,,,...,.............. സ്നേഹപരിചരണങ്ങളുടെ തെന്നലുകളെന്നേയകന്നൂ ,
ഇന്ന് വെറുപ്പിന്റെ കൊടുങ്കാറ്റുകളഴിച്ചു വിടുന്ന മൂളിച്ചകൾ മാത്രം,
കടം കൊണ്ട കാമനകൾക്കരുകിലും,
പർവ്വതാകാരമാർന്ന
പ്രതിസന്ധികൾക്കിടയിലും
മതിലുകൾ കഥ പറയുന്നതു
കാതോർത്തു നിന്നൊരു
കിനാവിന്റെ കാലടികൾ
ജീവിതത്തിരമാലയുയർത്തി മായിച്ചു കളയുന്നൂ,

 

അങ്ങു ദൂരെയായ് ആകാശത്തിനു മുട്ടുകൊടുക്കാനൊരു മഴവില്ല്,
തെളിയുവാൻ മഴ തോർന്നിട്ടെവിടെയെന്നറിയാതെ,
പുഞ്ചിരിയുമായി മറഞ്ഞിരിപ്പുണ്ട്,
വെള്ളം കയറിയ കൂഴച്ചക്കപോലെ,
ജീവിതം ,
അടർന്നുവീഴുന്നൂ
ചവിട്ടിത്തേക്കുവാനും
ചിക്കിയെറിയുവാനും,
എങ്കിലുമതിന്റെ സുഗന്ധമെങ്ങും
പരന്നിരിക്കുന്നൂ പരിമളമായി,
മറന്നു പോകുന്ന ഓർമകളിലേക്ക്
കടന്നുവരാറുള്ള വേറിട്ട ചിന്തകളൊകെയും . മാറാല കെട്ടി വലിഞ്ഞിരിക്കുന്നു,
നമ്മൾ സ്നേഹത്തിന്റെ കൊടുമുടി താണ്ടേണ്ടവർ,
സഹനത്തിന്റെ മുൾപ്പാത കടക്കേണ്ടവർ,,
പരസ്പരം ഇടറി വീഴാതെ കൈ ,കൊരുക്കേണ്ടവർ
എന്നിട്ടുമെവിടെയോ
ദിശാബോധമകന്ന്
നമ്മളകന്നു പോകുന്നു
പാളങ്ങൾ പോലെ....

Agnes. VR

Agnes. VR

ഞാൻ ആഗ്നസ് വി.ആർ... ആനുകാലികങ്ങളിൽ എഴുതാറുണ്ട്,കവിതകളോട് പ്രിയം, എറണാകുളം ജില്ലയിലെ കുമ്പളങ്ങി സ്വദേശി .GHSS Puthanthoduസ്ക്കൂളിൽ അധ്യാപികയാണ്. ഭർത്താവും ഒരു മോളും അടങ്ങുന്ന കൊച്ചു കുടുംബം., ഭർത്താവ് താലൂക്ക് ഓഫീസിൽ വർക്കു ചെയ്യുന്നു.. മോൾ MBBS ന് പഠിക്കുന്നു.

0 അഭിപ്രായങ്ങൾ | Comments