Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

പൊരുത്തം..

0 0 1294 | 30-Jun-2018 | Stories
പൊരുത്തം..

# # പൊരുത്തം.... 

 

ഏട്ടാ......

എന്റെയേട്ടാ..

 

മതി കുളിച്ചത്....

ഒന്നിങ്ങ് വന്നേ..

എന്താ ടീ...

കുളിക്കാനും സമ്മതിക്കൂല.

വാതിൽ തൊറന്ന് ഒന്നിറങ്ങി വാ..

 

ഓ നാട്ടിലെ ആരെങ്കിലും ഒളിച്ചോടിയതോ മറ്റാരുടെയെങ്കിലും ഗർഭ കഥകളോ മറ്റോ കിട്ടി കാണും അവൾക്ക്. അതിന്റെ വിശദീകരണം നൽകാനായിരിക്കും...

 

എന്റെ രാഖീ.. നീ കൊച്ചു കുട്ടിയൊന്നും അല്ലാലോ...

കുളിക്കുന്നതിനടെ ഇടയിൽ ഇങ്ങനെ ഓരോന്ന് പറഞ്ഞോണ്ട് ഓടിവരാൻ...

 

അതല്ല ഏട്ടാ ഇതു കണ്ടോ ?...

 

"ഒരു പെണ്ണും ചെക്കനും ഒളിച്ചോടിയതാത്രേ "

..........

അതിനെന്താ...

 

അതല്ലാന്നേ...

 

കാലം പോയോരു പോക്കേ....

അവൾടെ നിറം നോക്കിക്കേ...

 

അവനു കണ്ണൊന്നും ഇല്ലേ..

 

കാണുമ്പോ തന്നെ....

ഛെ...... എന്തായിത്?

 

ഒന്നു മിണ്ടാതിരിക്കൂ രാഖി...

അവരും മനുഷ്യരല്ലേ....

എന്നാലും എട്ടാ അവർക്കെങ്ങനെ ഒന്നിച്ച് ജീവിക്കാൻ കഴിയണു്.?

 

അ ചെക്കന്റെ സ്ഥാനത്ത് ഞാനാണെങ്കിൽ നൂറ്റിയൊന്നു പവൻ തന്നാലും അതിനെയൊന്നും ചൊമക്കാൻ എന്നെക്കൊണ്ടാവില്ലെന്ന്  പറഞ്ഞേനെ....

 

രാഖി മതിയാക്കിക്കേ....... എനിക്ക് നല്ലൊരു ചായ താ....

 

ചായ കൊറച്ചു കഴിഞ്ഞ് തരാട്ടോ.

 

എന്റെ എല്ലാ ഗ്രൂപ്പിലും ഇവരുടെ സൗന്ദര്യം ചർച്ച ചെയ്യുവാ...

ഞാൻ മാത്രം അഭിപ്രായം പറയാതിരിക്കുന്നത് ശരിയാണോ ഏട്ടാ..

 

നീ എന്റെ ക്ഷമ പരീക്ഷിക്കുവാണോ..

എനിക്കുള്ള ചായ എവിടെ?

 

ഏട്ടാ ഒരഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യണേ...

 എന്തോരം ട്രോളുകളാ ഇറങ്ങിയിരിക്കുന്നത്?

 

ഇവറ്റകൾക്കൊന്നും വേറെ പണിയില്ലേ.

 

രാഖീ.........

എന്താ ഏട്ടാ..

ഒരു കാര്യം പറയാനുണ്ട്. നീ വേഗം വാ.

ഒരഞ്ചു മിനിറ്റ് കൂടി കഴിഞ്ഞിട്ട് വരാം.

 

എന്താ ഏട്ടൻ വരാൻ പറഞ്ഞെ?

 

ചായ....

 

ഞാനത് മറന്നു ഏട്ടാ.

 

നിന്റെ കുളിയും ജപവും.

 

ഏട്ടാ സോറീട്ടോ..

 

എല്ലാ മറന്നു പോയി ഞാൻ...

 

ഇനി എന്നേം മറക്കുവോ?

 

ഞാൻ വൈകിട്ട് പറഞ്ഞ ഒളിച്ചോട്ടമില്ലെ ഞാനതിന്റെ ചർച്ചയിലായിരുന്നു.

 

എങ്കിൽ രാത്രി പറയാം.നീ ഭക്ഷണമെടുത്ത് വെയ്ക്ക്.

 

രാത്രി ഞാനവളുടെ നീണ്ട മുട്ടോളമുള്ള മുടിയിഴകളെ തഴുകി കൊണ്ട് ചോദിച്ചു

രാഖി നാളെ നിനക്കൊരസുഖം വന്ന് ഈ മുടിയൊക്കെ കൊഴിഞ്ഞു പോയാൽ ഞാൻ നിന്നെ ഉപേക്ഷിക്കുകയാണെങ്കിൽ നിനക്കെന്തു തോന്നും?

എന്താ ഏട്ടാ ഇങ്ങനെയൊക്കെ തോന്നാൻ?

 

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറ...

 

മറ്റാരെങ്കിലും നിന്നെ കെട്ടാൻ വരുമോ?അപ്പോൾ നീ

എത്രമാത്രം വേദനിക്കും?

അങ്ങനെയൊക്കെ സംഭവിക്കുന്നത് നിന്റെ കുറ്റം കൊണ്ടാണോ?

 

ഏട്ടനെന്താ  പറയണത്.?

 

എന്റെയീ മുഖം നാളെ വികൃതമായാൽ

എനിക്ക് സൗന്ദര്യo കുറഞ്ഞു പോയേന്ന് കരുതി എന്നെ ഉപേക്ഷിച്ചു പോകുമോ നീ?

 

 

എല്ലാം നഷ്ടപ്പെടാൻ നിമിഷങ്ങൾ മാത്രേ വേണ്ടു...

 

നിനക്കറിയില്ലേ നമ്മുടെ അയൽക്കാർ മുരളിയേട്ടനും ഗീതേച്ചിയും.

അവർക്കൊക്കെ ഇട്ടു മൂടനുള്ള  പൊന്നും പണവും ജോലിയും ഒപ്പം സൗന്ദര്യവും ഉണ്ട്.

എന്നിട്ടോ?

ഇതൊക്കെ കൊണ്ട് അവർക്ക് നല്ലൊരു ജീവിതം ഉണ്ടായോ?

ആ വലിയ വീട്ടിലെ രണ്ടു മുറികളിലായല്ലേ അവരുടെ ജീവിതം മുന്നോട്ടു പോകുന്നത്..

 

എല്ലാ സൗഭാഗ്യങ്ങളും ഇല്ലാതാകാൻ ഒരൊറ്റ നിമിഷം മതി.

നമ്മുക്ക് കിട്ടിയ സൗന്ദര്യത്തിൽ നാം അഹങ്കരിക്കരുത്.

എല്ലാവരും മനുഷ്യരാ..

 

ഇത്രേം വിവരവും വിദ്യാഭ്യാസവുമുള്ള നിങ്ങളെപ്പോലുള്ളവർ ഇത്തരം വാർത്തകൾ കാണുമ്പോ അതിനെ പരിഹസിക്കയാണോ വേണ്ടത്?

ഇത്തരം പരിഹാസങ്ങൾ നേരിടുന്ന അവരുടെ അവസ്ഥ ഒന്നാലോചിച്ച് നോക്കൂ..

അവരുടെ സ്ഥാനത്ത് നമ്മളെയൊന്ന് സങ്കൽപ്പിച്ചു നോക്കൂ..

 

ബാഹ്യ സൗന്ദര്യത്തേക്കാളും നല്ലത് പൊരുത്തമുള്ള മനസാണ്...

 

നല്ല മനസുണ്ടെങ്കിൽ മാത്രമേ  ബാഹ്യ സൗന്ദര്യത്തെ ആസ്വദിക്കാൻ കഴിയൂ..

പറഞ്ഞുനിർത്തിയതും അവളുടെ കണ്ണിൽ നിന്നും  കർക്കിടകമഴ പോലെ കണ്ണുനീർ പൊഴിഞ്ഞു...

കൈക്കുമ്പിളിൽ അവളുടെ മുഖം കോരിയെടുത്തു ഞാൻ.

പശ്ചാത്താപത്തേക്കാളും വലിയ പ്രായശ്ചിത്തങ്ങളൊന്നുമില്ലപെണ്ണേ.....

 

ഇനിയെങ്കിലും ഇത്തരത്തിലുള്ള തെറ്റുകൾ നാം  ആവർത്തിക്കരുത്.

 

ഏട്ടാ മാപ്പ് .....ഇനിയില്ല.

 

സ്നേഹിക്കുന്ന ആ നല്ല മനസുകളെ  ഞാൻ യോജിപ്പിച്ചപ്പോൾ ഉണ്ടായതിനേക്കാളും ആത്മാഭിമാനം തോന്നിയ നല്ല നിമിഷങ്ങളായിരുന്നു അപ്പോൾ.

 

ShaliniVijayan.

Shalini Vijayan

Shalini Vijayan

ശാലിനി.കെ. കാസർഗോഡ് ജില്ലയിൽ രാവണീശ്വരം കാരക്കുന്നിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ജി.എൽ .പി.സ്ക്കൂൾ മുക്കൂട്.തുടർന്ന് എം.കെ.എസ്. എച്ച്.എസ്.തിമിരിയിലും ജി.എച്ച്.എസ്.എസ്.കുട്ടമത്ത് സ്കൂളിലും പഠനം പൂർത്തീകരിച്ചു.നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ ബിരുദവും ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ബി.എഡും പൂർത്തീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഹയർ സെക്കന്ററി തലത്തിൽ താൽക്കാലിക അധ്യാപികയായി ഇപ്പോ

0 അഭിപ്രായങ്ങൾ | Comments