Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

പെയ്തൊഴിയാതെ

0 0 1263 | 28-Jun-2018 | Stories
Jayaraj Parappanangadi

Jayaraj Parappanangadi

Login to Follow the author
പെയ്തൊഴിയാതെ

നിറഞ്ഞുതൂവിയ വെളിച്ചം ഒരു മെര്‍ക്കുറിയിലേയ്ക്കൊതുക്കി,

അദ്ദേഹം കട്ടിലിലിരുന്ന്  പതുക്കെ വിളിച്ചു....

ഗൗരീ....

എന്താ ചന്ദ്രേട്ടാ ....

മഴ തിമര്‍ത്തു പെയ്യുകയാണല്ലോ...

ചന്ദ്രേട്ടന്  വിഷയത്തിലേയ്ക്കെത്താനിത്ര ബുദ്ധിമുട്ടൊ ?

കാര്യം പറഞ്ഞോളൂ ...ലെെറ്റിടണോ ?

വേണ്ട...

എന്റെ ഭാഷയ്ക്ക് അരണ്ടവെളിച്ചമാണ്  നല്ലത്...

ഒരു നിലാവുവെട്ടത്തിലെന്നപോലെയേ എനിയ്ക്കു നിന്നെ കാണാവൂ...

എന്റെ ചന്ദ്രേട്ടാ...ക്ഷമ നശിപ്പിയ്ക്കാതെ 

നിങ്ങളുകാര്യം പറ?

ഗൗരീ.... 

വിഷയത്തിന്റെ സ്വഭാവവെെചിത്ര്യത്താല്‍  എനിയ്ക്ക് നിന്നോടിത് 

ഒറ്റവാക്കിലൊതുക്കാനാവില്ല....

ശരി...

ചന്ദ്രേട്ടനെങ്ങിനെ വേണേലും പറഞ്ഞോളൂ ...

ഞാന്‍ കാത്തിരിയ്ക്കാം ...

ഇരുപത്തഞ്ചുവര്‍ഷം പിന്നിട്ട നമ്മുടെ വിവാഹജീവിതത്തില്‍ ഒരുദിവസം പോലും  മാറിനില്‍ക്കത്തക്ക വിധത്തിലുള്ള അലോസരതകള്‍ ഇന്നുവരെയുണ്ടായിട്ടില്ല..

നിന്റെ അടുക്കള നെെപുണ്യത്തോടെ 

രണ്ടു പെണ്‍മക്കളേയും ജോലിയാക്കി വിവാഹം കഴിച്ചു കൊടുത്തു... 

ഇനി ജീവിതത്തിലേറെയും നീയും ഞാനും തനിച്ച്..

എനീയ്ക്കീ കര്‍ക്കിടകം വന്നാല്‍ അമ്പത്തഞ്ചു തികയും...

വൃശ്ചികത്തില്‍ നിനക്ക് നാല്‍പ്പത്തഞ്ചും...

ഒരു മുടിപോലും നരയ്ക്കാത്ത നിന്നെക്കണ്ടാല്‍ ആരും  മുപ്പത്തഞ്ചായെന്നേ പറയൂൂ.

ഇക്കാലമത്രയും ഞാനൊരുകാര്യത്തിലും നിന്റെ മുന്നില്‍ പരാജയപ്പെട്ടിട്ടില്ല...

പക്ഷേ..

ഈയിടെയായി എനിയ്ക്ക് ശാരീരികമായൊരു തളര്‍ച്ച...

ശാരീരികമെന്നു പറഞ്ഞാല്‍

മറ്റുവിഷയങ്ങളൊന്നുമല്ല....

നമ്മൊളൊന്നാവുമ്പോഴുള്ള....

ഇനിയും നിന്നോടിത് പറഞ്ഞില്ലെങ്കില്‍ ഒരുപക്ഷേ അടുത്തുതന്നെ വലിയൊരു പരാജയം ഞാനേറ്റു വാങ്ങേണ്ടി വരും....

നിനക്ക് സെക്സിനോടുള്ള താല്‍പ്പര്യവും സന്നിവേശവും അറിഞ്ഞുകൊണ്ടുള്ളൊരു സമന്വയമാണിത്...

പക്ഷേ..

ഇനിയൊരിയ്ക്കലും പഴയപോലാവാന്‍ നിന്റെ ചന്ദ്രേട്ടനാവില്ല...

ഹോ ....

ഇതാണോ ഇത്ര വല്ല്യ ആനക്കാര്യം ?

ഞാനാകെ പേടിച്ചുപോയി..

അതൊന്നും കുഴപ്പമില്ല ചന്ദ്രേട്ടാ..

പ്രസവസമയമൊഴിച്ചാല്‍ നമ്മളിരുപത്തഞ്ചു കൊല്ലം അടിച്ചുപൊളിച്ചില്ലെ...

ഇന്നിപ്പോള്‍ എനിയ്ക്കും വയസ്സായി...

 നമ്മുടെ മക്കള്‍ക്കും  മക്കളായി.... 

അതുമാത്രമല്ല വിവാഹം കഴിച്ചദിവസം മുതല്‍ പരാജയദാമ്പത്യം അനുഭവിയ്ക്കുന്ന 

എത്രയോ പേരെഎനിയ്ക്കറിയാം...

അങ്ങിനെയൊന്നുമായില്ലല്ലോ.....

എന്റേട്ടാ നമുക്കിനി  നിങ്ങള് ബാങ്കില്‍നിന്നും റിട്ടേഡായാല്‍ സകല ക്ഷേത്രങ്ങളിലേയ്ക്കും യാത്ര പോവാം...

വീട്ടിലിരുന്ന് ബോറടിയ്ക്കുകയും വേണ്ടല്ലോ....

പിന്നെപ്പിന്നെ മറ്റേ സംഗതിയൊക്കെ ഇത്തിരി ഭക്തികൂടിയാവുമ്പോ,കൂടെ ഭക്ഷണനിയന്ത്രണവും തരപ്പെടുത്തിയാല്‍ ഒക്കെ മറക്കും....

എനിയ്ക്ക് നിങ്ങളെ ഉറങ്ങുമ്പോഴൊന്ന് കെട്ടിപ്പിടിയ്ക്കാനുള്ള അനുവാദം മാത്രം തന്നാല്‍ മതി...മരണം വരെ....

ആ ശീലം പെട്ടന്നങ്ങട് മനസീന്ന് പോവില്ല..

തീര്‍ത്തും സന്തോഷവാനായ ചന്ദ്രേട്ടനെ കെട്ടിപ്പിടിച്ച് ഗൗരിയൊരു സ്വകാര്യം പറഞ്ഞു...

ഏട്ടാ എനിയ്ക്കവസാനമായി ഒരാഗ്രഹം കൂടി...

നമ്മുടെ കല്ല്യാണത്തിന്റെ നാലാംനാളിലെ ഒരു രാവു മുഴുവന്‍ ഉറങ്ങാതെ വെളുപ്പിച്ച 

'ഉഗ്രവിസ്ഫോടന'മുണ്ടല്ലോ...

ബാലന്‍കെനായരുടെ ശൗര്യതയോടെ ഇന്നൊരിയ്ക്കല്‍ക്കൂടി അതിവിടെ പുനരാവര്‍ത്തനം ചെയ്യണം....

സമ്മതിച്ചോ....

സമ്മതിച്ചു....

ചന്ദ്രേട്ടനുമത് ശരിയ്ക്കുമിഷ്ടപ്പെട്ടു ...

എന്നാലേട്ടന്‍ നമ്മുടെ മുറ്റത്ത് നിന്ന് ഇത്തിരി മുല്ലയും റോസുമൊക്കെ പറിച്ചുവന്നോളൂ...

ഞാന്‍ രണ്ടുമൂന്നെെറ്റം ജ്യൂസും ആപ്പിളും പാലുമൊക്കെ റെഡിയാക്കിവരാം....

അരമണിക്കൂറിനുള്ളില്‍ വര്‍ണ്ണവിസ്മയത്തോടെ ഒരു മണിയറയൊരുക്കി ചന്ദ്രേട്ടന്‍ കാത്തുനില്‍ക്കുമ്പോള്‍ ഇരുപതുകാരിയുടെ മേനിയഴകോടെ ചന്ദനഗന്ധം തൂവി ഗൗരി നാണത്തോടെ  കടന്നുവന്നു ...

പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി പ്രേമം പ്രകാശിപ്പിച്ച അവര്‍ കെെകളിലൂടെ കാന്തവലയരായി കിടക്കയിലെ മുല്ലപ്പൂവുടച്ചു...

ഒരു മായക്കാഴ്ചപോലെ ഗൗരിയുടെ അണുവിട തെറ്റാതെയുള്ള ഓര്‍മ്മകള്‍ക്കൊപ്പം ചന്ദ്രേട്ടന്‍ തന്റെ ശരീരവും മനസും കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ അഴിച്ചുവിട്ടു.....

ചെറിയ ചെറിയ ഇടവേളകളിലൂടെ നിരവധി തവണ പ്രാപിച്ച അവര്‍ സമയം നോക്കിയപ്പോള്‍ പാതിര രണ്ടുമണി....

പുലരുമ്പോഴൊരിയ്ക്കല്‍ക്കൂടിയെന്ന് പറഞ്ഞ് ഉറങ്ങാതെ കെട്ടിപ്പിടിച്ചു കിടന്ന ചന്ദ്രേട്ടനെ,പെയ്തൊഴിയാത്ത മഴയില്‍  അന്നത്തെപ്പോലെ  കൃത്യം  നാലുമണിയ്ക്ക് ഗൗരി തട്ടിയുണര്‍ത്തുമ്പോള്‍ അദ്ദേഹം കണ്ണടയ്ക്കാതെ 

സുദീര്‍ഘമായി ഉറങ്ങുകയായിരുന്നു.....

-ജയരാജ് പരപ്പനങ്ങാടി

Jayaraj Parappanangadi

Jayaraj Parappanangadi

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.

0 അഭിപ്രായങ്ങൾ | Comments