Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

മൗനച്ചുഴികൾ

0 0 1235 | 24-Jun-2018 | Poetry
മൗനച്ചുഴികൾ

മൗനച്ചുഴികൾ
........................
മൗന മഴ തുടങ്ങി.......
ചന്നംചിന്നം, മൊഴിയടരാതെ,
മിഴി തെളിയാതെ,
കറുത്തമാനത്തിന്റെ
മേഘച്ചെപ്പുകളിലെവിടെയോ,
മറഞ്ഞിരിപ്പുണ്ട്
പെരുമഴ തോരാത്ത ചിന്തകൾ,
കൂട്ടി വലിച്ചുകെട്ടിയ
വലക്കണ്ണികൾ
തുടച്ചു മാറ്റിയ മാറാല പോലെ,
പൊട്ടിച്ചിതറിയിട്ടും
തലങ്ങും വിലങ്ങുംചാടുന്നുണ്ടു
ചിലന്തികൾ,
നേരമ്പോക്കിന്റെ വൈകൃതങ്ങൾക്ക് തണലൊരുക്കാതെ
വിശുദ്ധ പ്രണയത്തിന്റെ
പന്ഥാവുകളിൽ പുഞ്ചിരിപ്പുഴകൾക്ക് ചാലുകളൊരുക്കാൻ
തെളിനീരൊഴുക്കി കുളിരെ ങ്ങും പകർന്നൊഴുകാൻ
ഒരു പ്രണയപ്പുഴയെ നെഞ്ചിനുള്ളിൽ കുടിയിരുത്തിയോർ
മൗനച്ചുഴിയിൽ കറങ്ങി
ഇല്ലാതാവുന്നുണ്ടിന്നും...

Agnes. VR

Agnes. VR

ഞാൻ ആഗ്നസ് വി.ആർ... ആനുകാലികങ്ങളിൽ എഴുതാറുണ്ട്,കവിതകളോട് പ്രിയം, എറണാകുളം ജില്ലയിലെ കുമ്പളങ്ങി സ്വദേശി .GHSS Puthanthoduസ്ക്കൂളിൽ അധ്യാപികയാണ്. ഭർത്താവും ഒരു മോളും അടങ്ങുന്ന കൊച്ചു കുടുംബം., ഭർത്താവ് താലൂക്ക് ഓഫീസിൽ വർക്കു ചെയ്യുന്നു.. മോൾ MBBS ന് പഠിക്കുന്നു.

0 അഭിപ്രായങ്ങൾ | Comments