അവൾക്ക് പ്രേതം എന്ന് കേട്ടാൽ തന്നെ പേടിയാണ്. ഇടക്കൊക്കെ അവളെ പേടിപ്പിച്ചു ചിരിക്കുന്നത് എന്റെ ഹോബിയാണ്. ഒരു പൊട്ടിപെണ്ണ്. വയസ്സ് പതിനെട്ടായി. എന്നാലും കുട്ടിക്കളിയും മാറിയിട്ടില്ല, കുറുമ്പത്തരവും മാറിയിട്ടില്ല. മുറപെണ്ണാണ്. തറവാട്ടിൽ പോകുമ്പോൾ വാതിലിന്റെ ഇടയിൽ ഒളിച്ചു നിന്നു ശബ്ദമുണ്ടാക്കി പേടിപ്പിച്ചു രസിച്ചത് ബാല്യകാലത്തിന്റെ ഓർമകളാണ്. മുത്തശ്ശികഥയിലെ ഒടിയനെയും ആത്മാക്കളെയും ഞാൻ അവളുടെ മുന്നിൽ പ്രച്ഛന്നവേഷം കെട്ടിയാടിയിരുന്നു. കെട്ടിപിടിച്ചിരുന്നു. ഉമ്മ കൊടുത്തിരുന്നു.
ഇന്നവൾക്ക് പ്രേതത്തെ പേടിയില്ല. പേടിക്കേണ്ട ആവശ്യമില്ല. ഇന്ന് പ്രണയിക്കുന്നത് ഒരു ആത്മാവിനെയാണ്. ആ ചങ്ങലകണ്ണികൾ പൊട്ടിച്ചെറിയാൻ ശ്രമിക്കുമ്പോൾ അവൾ കണ്ണുനീരൊഴുക്കും. കല്ല്യാണവണ്ടിയെ വിഴുങ്ങാൻ വന്ന ആ കാലനെ ശപിക്കും.
ഇതെല്ലാം കണ്ടും കേട്ടും ഞാൻ അവളെ തഴുകിയും തലോടിയും അവിടെ പാറി നടക്കുന്നു. അവളോട് മിണ്ടാതെ മിണ്ടുന്നു. ചുമരിൽ അവൾ വരച്ച ഞങ്ങളുടെ ചിത്രം നോക്കി അവളെ പുൽകികൊണ്ടു ആ ഭ്രാന്തുമുറിയിൽ ഞാൻ അവളോടൊത്ത് ഇരിക്കും. ഇപ്പോഴും എപ്പോഴും....
ശ്രീജിത്ത് മായന്നൂർ
ശ്രീജിത്ത്.കെ. മായന്നൂർ | Sreejith K Mayannur
ഹൊറർ നോവലിസ്റ്റ്. തൃശൂർ ജില്ലയിലെ അതിർത്തി ഗ്രാമമായ മായന്നൂരിൽ ജനിച്ചു. മാധവൻ രാധ ദമ്പതികളുടെ മൂന്നാമത്തെ മകൻ. നാലാം ക്ലാസ് വരെ മായന്നൂർ സെന്റ് ജോസഫ് എൽ പി സ്കൂളിലും തുടർന്ന് പത്താം ക്ലാസ് വരെ മായന്നൂർ സെന്റ് തോമസ് ഹൈസ്കൂളിലും പഠനം പൂർത്തിയാക്കി. പ്ലസ് ടു പഠനം ചേലക്കര ശ്രീമൂലം തിരുനാൾ ഹയർസെക്കണ്ടറി സ്കൂളിലായിരുന്നു. അതിനു ശേഷം എഞ്ചിനീയറിംങ് പഠനം ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് വാണി