Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

ഓർമ്മയിലെ ക്യാൻവാസ്

0 0 1296 | 11-Jun-2018 | Poetry
ഓർമ്മയിലെ ക്യാൻവാസ്

ആളൊഴിഞ്ഞ വീടിൻറെ 

വിശാലമാം പറമ്പിലെ

ചില മരത്തടിയുരുളുകളിൽ 

കേടായൊരു കെട്ടുവള്ളം.

കെട്ടുവള്ളത്തിൻറെ 

പൊട്ടിയ പാളികളഴിച്ച്

പുത്തൻ കെട്ടി 

".. ഠപ്പ് ഠപ്പ് ,.. ടക് ഠക്ക് ഠാ..,

ഠപ്പ് ടക്.. ഠക്ക് ഠാ..,

ഠപ്പ് ഠപ്പ്.. ടക് ഠക്ക് ഠാ,

ഠപ്പ് ടക് ഠക്ക് ഠാ..."

എന്ന് , തറകളടിച്ച് മാറ്റൊലി ചേർക്കുന്ന-

ആശാരിമാരുടെ മറവിൽ,

ആൾപ്പാർപ്പൊഴിഞ്ഞ- 

പഴഞ്ചനാം വീടിൻറെ,

പൊളിച്ച് നീക്കാൻ ബാക്കി നിന്നൊരാ- 

കുമ്മായമടർന്ന,  വെൺ ഭിത്തി കോണ്.  

അതായിരുന്നെൻറെ 

ആദ്യ വിശാലമാം ക്യാൻവാസ്.

 

കരിക്കട്ട, ഇഷ്ടിക, ചെങ്കല്ല്, മച്ചിങ്ങാച്ചീള്, 

ചെമ്പരത്തിപ്പൂവ്, പച്ചില, ഓലക്കാല്. 

കിളിചപ്പിയ മാങ്ങാ, ചീന്തിയ വേഴങ്കോല്,

കട്ടുമാന്തിയ മഞ്ഞൽ, 

പിന്നെ ചോപ്പിന്ചുണ്ണാമ്പ്.

അമ്മയരിഞ്ഞതിൻ മിച്ചം പച്ചക്കറിത്തുണ്ട്,

തോട്ടുവക്കിൽ കിടന്ന ചീമുട്ടേടെ മഞ്ഞക്കരു..

എത്രയോ ബഹുലമായിരുന്നെൻറ- 

ചായക്കൂട്ട്...!

 

ആദ്യം നാട്ട്മാവ്, 

പിന്നിൽ തെങ്ങിൻ തോപ്പ്

ആറ്റിലൂടൊഴുകി നീന്തുന്ന 

താറാവിൻ പറ്റം

പിന്നിലൊരു കൊച്ച് കൊതുമ്പുവള്ളം, 

വള്ളത്തിലൊരു പെണ്ണ്- 

ഒറ്റക്കാലിൽ നിന്ന് മുളവടി വീശിയാട്ടി 

താറാവ് തെളിക്കുന്നു.

നിറയെ ആളന്മാരുമായ്-

ഒരു കടത്തു വള്ളം, പുഴ നടുവിൽ.

പുറകിലൊരു യാത്രാ ബോട്ട് പാഞ്ഞടുക്കുന്നൂ.

 

പിന്നിൽ പാടം, 

കൊയ്ത്തുപെണ്ണുങ്ങൾ- 

നെൽക്കറ്റകൾ തലയിലേറ്റി 

പാടവരമ്പിലൂടെ

ഞൊണ്ടിക്കിതച്ചോടുന്നു.. 

കതിരു കൊത്തി 

ചെറുകിളിക്കൂട്ടങ്ങൾ വട്ടം പറക്കുന്നു...

 

"ആശാന് പിഴച്ചാൽ ഏത്തമില്ലെന്നല്ലേ" ..

ഞാൻ തന്നെയായിരുന്നെൻറെ-

ആശാനുമന്നും..

ഞാനാദ്യമായ് വരച്ചൊരാ 

ചുമർചിത്രത്തിന്നും..

 

അമ്മവിളിക്കുന്നുണ്ട്

അച്ഛനെത്തിക്കാണും!

പാടത്തൂന്നെത്തീ, ട്ടമ്മ 

കഞ്ഞി വിളമ്പിക്കാണും!

ചുട്ടുചതച്ച് പുളിഞെരടിയ-

ചോന്നമൊളകും,

ഞെരടാനൊരു പഴമാങ്ങേ-

മിന്നും കാണും.

 

കൈതക്കയ്യീന്നിനി 

രണ്ടോലകൾ ചെത്തണം..

ഓലക്കാലാ,ലണിയം തീർത്ത് 

ചുണ്ടൻ വള്ളമൊന്നുണ്ടാക്കണം,

എണ്ണയും പുരട്ടണം

തോട്ടിൽ കളിവള്ള മത്സരം..

അരയറ്റം വെള്ളം തോട്ടിൽ, 

മീനിൻറെ ഉത്സവം..

പുല്ലടിക്കോലിനായ് 

രണ്ട് വാഴത്തണ്ട് മുറിക്കണം.

 

മങ്ങിയോരോമ്മകൾ 

ചക്രം ചവിട്ടി, 

പിന്നിലേയ്ക്കോടിത്തിരിയവേ..  

തെളിയുന്നൂ..

കുട്ടിയായ്... 

പണ്ട് ഞാൻകണ്ട സ്വർഗ്ഗം..

 

ഇന്ന് ഞാനറിയുന്നുണ്ട്..! 

അമ്മയ്ക്കുമച്ഛനുമന്ന്, 

നരകമായിരുന്നെന്ന്...!!

വൃണിത ചിത്തം വിങ്ങിയ 

നൊമ്പര-ത്തുടി-പ്പെന്ന്...!!!

 

ഇന്നിൻറെ ക്യാൻവാസി,ലിനി

ഇന്നെന്ത്.. ഞാൻ വരയ്ക്കണം..?

-------------------------------------

വര: മോഹനൻ വികെ.

 

Mohanan Vk

Mohanan Vk

മോഹനൻ വികെ നെടുമുടി. കുട്ടനാട്ടിൽ, നെടുമുടി എന്ന ഗ്രാമത്തിൽ 1954 ഡിസംബറിൽ ജനനം എന്ന് ജന്മ സാക്ഷ്യപത്രം. എന്നാൽ, അതിനും ശേഷം ഉള്ള ഒരു കർക്കിടകത്തിലെ മൂലം നക്ഷത്ര ജാതൻ എന്ന് 'അമ്മ പറഞ്ഞു. നെടുമുടി എൻ.എസ്.യുപി.എസ്, മങ്കൊമ്പ്, എ.റ്റി.എഛ്.എസ്, ചങ്ങനാശേരി, എൻ.എസ്.എസ്.കോളേജ്, ആലപ്പുഴ, എസ്.ഡി. കോളേജ്, എന്നീ വിദ്യാലയങ്ങളിൽ പഠനം. ബി.കോം പഠന കാലത്തു തന്നെ തിരുവനന്തപുരം, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ ഓഫീസിൽ ജോലി കിട്ട

0 അഭിപ്രായങ്ങൾ | Comments