നാറാണത്ത്
"""""""""""""""""""""
മലമുകളിൽ എത്തിയോ..?
പകുതി വഴി താണ്ടിയോ..?
ഇല്ലായിമയുടെ കല്ലുരുട്ടി -
പോകുവാനുണ്ട് ........,,
ഇനിയുമേറെ ദൂരം
കാണുന്നുണ്ടു ഞാനൊരു -
പകുതി മാത്രം
അന്ധനല്ലാ...........,
പക്ഷേ കാഴ്ച മറച്ചവൻ
കേൾക്കുന്നുണ്ടു ഞാനൊരു-
ഭാഗം മാത്രം
മൂകനല്ലാ.......,
പക്ഷേ കേൾവി മുറിച്ചവൻ
കാഴ്ച്ചകൾ തിരയണം
പകുതി മതി വിൽക്കുവാൻ
തേങ്ങലുകൾ പകുക്കണം
പകുതി മതി വിൽക്കുവാൻ
കഴിയില്ലാ കൂട്ടരേ............
തെല്ലിട നിൽക്കുവാൻ
കൈകളില്‍ താങ്ങി കൂടെ
നടക്കുവാൻ
മിഴിനീര്‍ തുടച്ച് ..,...........
ചേർത്തൊന്നാണക്കുവാൻ
അമ്മയെ തല്ലിയാൽ രണ്ടുണ്ട്
പക്ഷം
ഞാനൊരു പക്ഷം ഗുണമേറും
പക്ഷം
ദ്രുതവേഗം പോകണം
മലമുകളിലേറണം......,
ഉറക്കെ ചിരിക്കണം.....,
പിന്നെ.......ചത്തു ജീവിക്കണം
ലിനിഷ് ലാൽ മാധവദാസ്
LinishLal Madhavadas
ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്