Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

ചോരയുടെ നിറം

0 0 1272 | 05-May-2018 | Poetry
ചോരയുടെ നിറം

===== ചോരയുടെ നിറം =====

      •••••••••••••••••••••••••••••••••••••••••••••••••••••••••••

          കരങ്ങളൊത്തു പിടിച്ചു നടന്നു

          നാമൊരു കൂട്ടായി സ്കൂള്‍ വരാന്തയില്‍

          അന്നു നമ്മളില്‍ കൊണ്ട മുറിവിലെ

          ചോരകള്‍ക്ക് ഒരു നിറം മാത്രമായിരുന്നു.

          കാലം ആയുസ്സിന്‍ ദൂരം കുറയ്ക്കുന്ന ദിനം

          നമ്മള്‍ പലതായി പിരിഞ്ഞു.

          പലരും നമ്മളില്‍ തിരുത്തിക്കുറിച്ചു

          ജാതിയുടെയും മതത്തിന്‍റെയും

          സത്യങ്ങളില്ലാത്ത വേര്‍തിരിവുകള്‍.

          കൂട്ടായി രാഷ്ട്രീയത്തിന്‍ നിറം

          മാറിയ കൊടികള്‍ പലതും.

          പല തവണ പരസ്പരം വെട്ടിമുറിച്ചു

          ശരീരങ്ങളെ പലതായി.

          മതത്തിനു വേണ്ടിയാണോ

          രാഷ്ട്രീയത്തിനു വേണ്ടിയാണോ...?

          പൊടിഞ്ഞു വീണ ചോരയ്ക്കോ

          കുഞ്ഞുനാളില്‍ കണ്ടു മറന്ന

          ഒരു നിറം മാത്രം.

          കുഞ്ഞുനാളിലറിഞ്ഞ ചോരയ്ക്ക്

          പ്രായം ശരീരത്തെ കവര്‍ന്നപ്പോള്‍

          തിരിച്ചറിയുവാന്‍ കഴിയാതെ നാം പല വഴികളില്‍.

          മൂന്നടി മണ്ണില്‍ ലയിക്കും മുന്‍പെ

          നമ്മളറിയുമോ നമ്മുടെ ചോരയ്ക്ക്

          ഒരു നിറം മാത്രമെന്ന്.

          വെട്ടിയെറിഞ്ഞതോ ബുദ്ധിശൂന്യരായി

          നാം നമ്മുടെ സ്നേഹബന്ധങ്ങളെ.

•••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••

                                                   06.04.2018

                                         സജി ( P Sa Ji O )

Sajikumar

Sajikumar

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്‍റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന

0 അഭിപ്രായങ്ങൾ | Comments