Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

ശൂന്യതയുടെ സ്നേഹവലയങ്ങൾ

0 0 1409 | 24-Apr-2018 | Poetry
ശൂന്യതയുടെ സ്നേഹവലയങ്ങൾ

ശൂന്യതയുടെ സ്നേഹവലയങ്ങൾ
..................................
അസ്തമയസൂര്യന് എന്തിനാണിത്ര കടുത്തവർണ്ണം,?
നെറ്റിയിലെ കുങ്കുമം പോലെ തെളിഞ്ഞങ്ങു നിൽക്കുന്നുവെങ്കിലും
പകലേറെ അലഞ്ഞതിന്റെ
ആലസ്യം കവിളുകളിൽ
നിറം മാറ്റിയിട്ടുണ്ട്.
ഒഴുകിയ കണ്ണീർച്ചാലുകൾക്കിടയിൽ പീതവർണ്ണം വീണിരിക്കുന്നു,
പോകുവാൻ നേരമായീ,
നമുക്കീ സായം സന്ധ്യയുടെ ചോപ്പിലെ നീർക്കണങ്ങൾ ഒഴുകിയില്ലാതാവുന്നതും കണ്ടു കൈകോർത്തു പടിയിറങ്ങിടുവാൻ
ഇരുളിന്റെ മറവിലായ് തുറിച്ചെത്തും കണ്ണുകളിൽ
മറയ്ക്കാൻ ശ്രമിക്കുന്നത് എന്താണ്?
നിന്നിലെ ആഢ്യത്വത്തിന്റെ
ചേഷ്ടകളോ?
മാന്യതയുടെ മുഖം മൂടിയോ?
എവിടെയാണ് നിനക്ക് നിന്നെ നഷ്ടമായത്?
ചപലമോഹാഗ്നിയിൽ ഉരുകിത്തീരുമെന്ന ഭയത്തിൽ നിന്നോ?
ഒരു ശ്വാസത്തിന്റെ ദൈർഘ്യം പോലും കല്പിക്കാനാവാത്ത
ജീവിത വ്യഗ്രതയ്ക്കു വേണ്ടിയോ?
എവിടെയാണ് നിനക്ക് ?നിന്നെ നഷ്ടമായത്.?
തെരുവോരങ്ങളിൽ മഞ്ഞും വെയിലും കാത്ത്
കടത്തിണ്ണകളെ സ്വപ്നം കാണുന്നൊരു ബാല്യത്തിലേക്ക് ഒന്നൂളിയിട്ടു ചിന്തയ്ക്കൊപ്പം ഇഴയുവാൻ പോലും നിനക്കാവില്ല,
അനുഭവത്തിന്റെ ചൂളകൾക്കുചാരേ സൊറ പറഞ്ഞിരിക്കുന്ന,
പൊട്ടിച്ചിരിക്കുന്ന ,തെരുവു ബാല്യങ്ങളെ, കാണുമ്പോൾ നിന്നിലെ നിന്നെ നീ സങ്കല്പിക്കാറുണ്ടോ?
മണിമാളികകളിലും
ശീതികരിച്ച കാമകേളികളിലും നിന്നെ നഷ്ടപ്പെടുമ്പോൾ നീ, തിരഞ്ഞേക്കാവുന്ന മുഖങ്ങളിലൊന്നെങ്കിലും , നിസ്വാർത്ഥതയുടേതാകു മോ?
വഴിവിളക്കുകൾക്കു പോലും വഴിപിഴച്ചു പോകുന്നൊരു
ഇരുളിന്റെ താണ്ഡവ കാലമാണിത്.
ശൂന്യതയുടെ സ്നേഹവലയങ്ങളിൽ തളച്ചിടപ്പെട്ട ഒരു പറ്റം സ്വാർതതയുടെ അരങ്ങു വാഴുന്ന കാലം.......
:

Agnes. VR

Agnes. VR

ഞാൻ ആഗ്നസ് വി.ആർ... ആനുകാലികങ്ങളിൽ എഴുതാറുണ്ട്,കവിതകളോട് പ്രിയം, എറണാകുളം ജില്ലയിലെ കുമ്പളങ്ങി സ്വദേശി .GHSS Puthanthoduസ്ക്കൂളിൽ അധ്യാപികയാണ്. ഭർത്താവും ഒരു മോളും അടങ്ങുന്ന കൊച്ചു കുടുംബം., ഭർത്താവ് താലൂക്ക് ഓഫീസിൽ വർക്കു ചെയ്യുന്നു.. മോൾ MBBS ന് പഠിക്കുന്നു.

0 അഭിപ്രായങ്ങൾ | Comments