തുന്നൽക്കാരൻ രാമേട്ടനും....,
മുടിമുറിക്കുന്ന കണാരേട്ടനും....,
കറുത്തുമെലിഞ്ഞ ജോർജേട്ടനും
..,ചുമടെടുക്കുന്ന ശിവരാമേട്ടനും..,
താടിനീട്ടിയ മുഹമ്മദിക്കായും കമ്യൂണിസ്റ്റുകളാണ് .
നഗരത്തിലെ കോളേജില്‍ പഠിതാ
വാണ് അയലത്തെ അനിയേട്ടൻ...
മേലേപറമ്പിൽ കൃഷ്ണന്‍ സാറി
ന്റേയും താഴേകോളനിയിൽ മിനി
ടീച്ചറിന്റേയും ഏകമകൻ
കൃഷ്ണന്‍സാറും.....,മിനിടീച്ചറും.., സത്താറിക്കയും.,എന്റെ ചേച്ചിയും
കോണ്‍ഗ്രസാണ്
രാമേട്ടന്റെ തുന്നൽക്കട പരിവർത്ത
നങ്ങളുടെ യാഗശാലയാണ്
തുന്നലിനെത്തിയ തുണികളിൽ പൊതിഞ്ഞ് പുന്നപ്രയും..,വയലാ
റും ....,ഭഗത് സിംഗും വീടുകളിലെ
ത്തും
കണാരേട്ടന്റെ മനസ്സിലും പഴകിയ കസേരയിലും ചെമപ്പ് വിരിയാണ്
മുടിമുറിക്കാനെത്തുമോരോ ശി
രസിലും ക്യൂബയും.....,റക്ഷ്യയും...., ചൈനയും തുന്നിചേർക്കും
നിലമൊരുക്കുമ്പോഴും കളപറി
ക്കുമ്പോഴും ജോർജേട്ടൻ ഉച്ചത്തിൽ
പാട്ടുപാടും .......,
പുതിയൊരു പുലരിവരും.,കിഴക്കാകാശം
ചെമപ്പണിയും......
ബലികുടീരങ്ങളെ ......ബലികുടീരങ്ങളെ
മുഹമ്മദിക്കാ പള്ളി വഴിപോലും പോകാ
റില്ലാ
ഉൗണുമുറക്കവും ചെങ്കൊടി തണലിൽ തന്നെ ...
നടവഴിയിലെ ആൽമരകൊമ്പിൽ
ചിലത് ഉണങ്ങിതുടങ്ങി
രാമേട്ടനും കണാരേട്ടനും മരണപ്പെട്ടു.
ജോർജേട്ടൻ ഇപ്പോഴും പാടാറുണ്ട്
പഴയ ഈരടി തന്നെ
ശിവരാമേട്ടൻ മന്ത്രി പിതാവായി കോണ്‍ഗ്രസിലേക്ക് പരിവർത്തനപ്പെട്ടു
മുഹമ്മദിക്കാ പഴേപോലെ ഇന്നുംപള്ളിവഴി
പോകാറില്ലാ.
പുതിയ പലവും റോഡും വന്നുരാമേട്ടന്റെ
നാലര സെന്റും തുന്നൽ കടയും റോഡെ
ടുത്തു
മേലേതറവാട്ടിൽ ക്യഷ്ണൻ സാറും പന്ത്രണ്ടേക്കറും ഇന്നും അങ്ങനെ തന്നെ
പക്ഷേ ക്യഷ്ണൻ സാറും മിനി ടീച്ചറും കമ്യൂണിസ്റ്റായി
ചുമടെടുക്കാൻ നൂതന യന്ത്രം വന്നു
പരാതി പറയാതെ ശിവരാമേട്ടനും പടിയി
റങ്ങി
അനിയേട്ടനും ഞാനും പന്ത് തട്ടിയമണല്‍ തീരം
ചേച്ചിയും സത്താറിക്കയും പ്രണയം
പറഞ്ഞ പുഴയോരം......
മേലേകാവിലെ കൂത്ത് ഉത്സവം
എന്റെ ഗ്രാമം നന്മകളാൽ സമൃദ്ധം
ലിനിഷ് ലാൽ മാധവദാസ്
LinishLal Madhavadas
ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്