മണ്ണ് പ്രണയഠ പറയുമ്പോൾ (കർഷകനോട്) നിന്റെ ചുണ്ടുകള്‍ കറുത്തുതടിച്ചത്....., പുകയില മണവും വെറ്റിലക്കറയും നിരതെറ്റി കൂർത്ത ദ്രംഷ്ടകൾ മുടിയഴക് ഒഴിഞ്ഞ ശിരസ്സും..., നിറംകെട്ട നോട്ടവും നെറ്റിമേൽ വിയർപ്പിന്റെ ഒാവുചാലു- കൾ ചെളിമണമൊഴുകുന്ന കറുത്തദേഹം., പ്രീയനേ...നിന്നോടു ഞാന്‍ പ്രണയം യാചിക്കുന്നു......! മടിതെല്ലുമില്ലാതെയെൻ കരം ഗ്രഹി- ക്കുക......., കറുത്ത ചുണ്ടിനാൽ അമർത്തി ചുംബി- ക്കുക മുറി ബീഡിതൻ ഗന്ധം പകരുക വെറ്റിലക്കറയാർന്ന ദ്രംഷ്ടകളാഴ്ത്തി- യെൻ മാറിലെ ചൂടും ചൂരും ചുരത്തുക ഉടയാടകൾ പറിച്ചെറിഞ്ഞെന്റെ ഉടലി- നെ നഗ്നമാക്കുക......, ചെളിമണം കൊണ്ടെന്നെ ഇറുകെപുണ- രുക കനിവേതുമില്ലാതെ എന്നെ ഭോഗിക്കുക പ്രിയനേ....,നിന്നോടു ഞാന്‍ പ്രണയം യാചിക്കുന്നു. പ്രണയമഴ ദാഹിച്ചു വരണ്ടുപോയി ചു- ണ്ടുകൾ പച്ചകൾകത്തി കറുത്തുപോയിമേനി- യും പ്രാണന്റെ ചില്ലയിൽ വിരഹം വേവുന്നു മിഴിനീർ വറ്റിയെൻ കരളുകേഴുന്നു പ്രിയനേ....നിന്നോടു ഞാന്‍ പ്രണയം യാചിക്കുന്നു ലിനിഷ് ലാൽ മാധവദാസ്
LinishLal Madhavadas
ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്