രാവിലെ ക്ലാസിനു പോകാൻ റൂമിൽ നിന്നിറങ്ങുമ്പോഴാണ് ധന്യയുടെ വിളി ചേച്ചിക്കൊരു ഫോൺ കോളുണ്ട്... വേം വാ...
വീട്ടിൽ നിന്നായിരിക്കും..
ദീപാവലിയല്ലേ നാളെ വൈകിട്ട് ഇങ്ങ് പോര്.. മറ്റെന്നാൾ ലീവെടുക്ക്.
ഉടനെ അമ്മേടെ കൈയിൽ നിന്നും അനിയത്തി ഫോൺ പിടിച്ചു വാങ്ങി.
ചേച്ചി ഇന്നലെ വന്നിരുന്നു 3 പേർ. നിന്നെ പെണ്ണുകാണാൻ .
എടീ നീ വരണ്ടാ ട്ടോ .. എനിക്കും അമ്മയ്ക്കും ഇഷ്ടായില്ല ..
അവളുടെ ഒരു നീണ്ട നിലവിളിയോടെ ഫോൺ കട്ടായി...
എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി പോയി..
മൂന്നു നാലു പെണ്ണു കാണൽ നടന്നതാണ്.. ആർക്കും എന്റെ വീടു കണ്ടപ്പോൾ ഇഷ്ടായില്ല..
അല്ലെങ്കിലും കാതിലും കഴുത്തിലും പേരിനു മാത്രമായി പൊന്നണിഞ്ഞ് കല്യാണമണ്ഡപത്തിലേക്ക് കയറിപ്പോകന്ന ഒരു പെണ്ണിനെ ഇഷ്ടപ്പെടാൻ ആരാ വരിക?
പെണ്ണുകാണാൻ വന്നവരുടെ വീട്ടുക്കാർ പിന്നീട് അഭിപ്രായം അറിയിക്കാന്നു പറഞ്ഞു പോയെങ്കിലും അതിനും മുന്നേ ഞാൻ അമ്മയോട് ചാടി പറയും എനിക്കിഷ്ടായില്ലെന്നു..
അമ്മക്കും എനിക്കും അറിയായിരുന്നു കൈ പിടിയിൽ ഒതുങ്ങുന്ന ബന്ധങ്ങളല്ലാ അതെന്ന്....
വൈകിട്ട് ക്ലാസ് കഴിഞ്ഞ് രതീഷേട്ടന്റെ കടയിലെ ബൂത്തിൽ കയറി.
കൈ വിറക്കുന്നുണ്ട് ഒപ്പം എന്റെ മനസും.. 7 തവണ വിളിച്ചപ്പോഴും അവൻ കോൾ കട്ട് ചെയ്യു തു.. എട്ടാമത്തെ വിളിയിൽ..
ഞാൻ ശാലു വാ...
മറ്റെന്നാൾ വേറൊരാർ പെണ്ണുകാണാൻ വരുന്നുണ്ട്.
എന്തു ചെയ്യണം.?
എല്ലാ ബന്ധങ്ങളും അവസാനിപ്പിച് 6 മാസം കഴിഞ്ഞില്ലേ..
ഇപ്പോ നീയെന്റെ ബെസ്റ്റ് ഫ്രണ്ടാണ്.
ഇനി വിളിക്കണ്ട...
തിരിച്ച് ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ മനസ് പതറുന്നു.. ഇനി കാത്തിരിക്കണ്ട..
ഡിഗ്രി കാലഘട്ടത്ത് ബസിൽ വച്ചാണ് അവനെ പരിചയപ്പെട്ടത്.. ബസിൽ കയറിയാൽ എന്നും കൈയിലെ ഫയലും റെക്കോഡും അവനെ ഏൽപ്പിക്കും.. ഒരു ചിരിയിൽ മാത്രം ഒതുങ്ങി നിന്ന ബന്ധം..
ഒരിക്കൽ കോളേജിനടുത്ത് ബസി റ ങ്ങി യതും ഫയൽ അവന്റെ കൈയിൽ നിന്നും വാങ്ങാൻ മറന്നു..
രണ്ടു ദിവസം കഴിഞ്ഞ് ഫയൽ തിരിച്ചു തരുമ്പോൾ ഞാൻ ആകെ ചമ്മിയ അവസ്ഥയിലായിരുന്നു.
കോളേജിലെത്തി ഫയൽ തുറന്ന പ്പോൾ അവന്റെയൊരു ഫോട്ടോയും ഒപ്പം ഫോൺ നമ്പറും..
അവിടെ നിന്നാരംഭിച്ചു എല്ലാം....
എന്നും രാവിലേം വൈകിട്ടുമുള്ള ഫോൺ വിളിയും കഥ പറയലും ഒക്കെ...
ഒരു ജോലിക്കു വേണ്ടി ശ്രമിക്കുന്നുണ്ടെന്നും ജോലി കിട്ടിയാൽ ഉടൻ പെണ്ണുകാണാൻ വരുമെന്നും പറഞ്ഞവൻ... മനസ്സിൽ ആയിരം പൂത്തിരികൾ ഒന്നിച്ചു കത്തിയ പ്രതീതി ആയിരുന്നു..
ഒരു ദിവസം അവനെന്നെ തേടി വന്നു... എന്റെ വീട് ചുറ്റുപാട് ബന്ധങ്ങൾ അമ്മ അനിയത്തി .... ഇതൊക്കെ കണ്ടറിഞ്ഞ് പോയ അവന് അടുത്ത ദിവസം ഞാനൊരു ബാധ്യതയാണെന്ന് അവന്റെ വാക്കുകളിൽ നിന്നും മനസ്സിലായി...
ചുരുങ്ങിയ വാക്കിൽ സംസാരം അവസാനിപ്പിച്ചും ഫോൺ എപ്പോഴും ഓഫ് ചെയ്തു വച്ചും അവന്റെ ഇഷ്ടക്കേട് അതിലൂടെ അറിയിച്ചു കൊണ്ടിരുന്നു അവൻ..
അകന്നുപോകാൻ മനസ് അനുവദിച്ചില്ല.
ഡിഗ്രീ പഠനം കഴിഞ്ഞ് പി ജി പഠനത്തിനായി മറ്റൊരു കോളേജിലെത്തി.. പലതും മറക്കാൻ വേണ്ടിയുള്ള ഒരു ഒളിച്ചോട്ടമായിരുന്നു അത്.
അന്ന് പോകുന്നതിന് മുൻപ് എന്റെ നിർബന്ധത്തിനു അവനെന്നെ കാണാൻ വന്നു. ഫോട്ടോ തിരികെ വാങ്ങിയ വൻ..6 മാസത്തോളം പ്രണയിച്ച കാമുകിയെ ബെസറ്റ് ഫ്രണ്ടെന്നും അവന്റെ പെങ്ങളെന്നും പറഞ്ഞ നട്ടെല്ലില്ലാത്ത കാമുകൻ..
ഇരുട്ടു കട്ടപിടിച്ച ഹോസറ്റൽ മുറികൾ.. എങ്ങും ഫോൺ വിളികളും പ്രണയസല്ലാപവും നിറഞ്ഞ ഇടനാഴിക ക ൾ....
എല്ലാം തകർന്ന മനസുമായി ഞാനും... ക്ലാസ് തുടങ്ങി 6 മാസമായിട്ടും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല. നഷ്ടബോധവും ഏകാന്തതയും മാത്രം...
വീട്ടിൽ എത്തിട്ട് ദീപാവലി ദിവസം രാവിലെ കുളിച്ചൊരുങ്ങിയതു കണ്ടപ്പോ അമ്മ ചോദിച്ചു
എങ്ങോട്ടാ?
ഞാൻ സീനാന്റെ വീട്ടിലേക്കാ...
ഇന്ന് അവരു വരൂ ലാമ്മേ....
വീട്ടിന്റെ കോലം കണ്ടിട്ട് പോയവർ ഇങ്ങോട്ടിനി വരൂ ലാ...
ഓരോ കാരണം പറഞ്ഞ് മുങ്ങണ്ട...
നിന്റെ താഴെ ഒരാൾ കൂടിയുണ്ട് മറക്കണ്ട..
സീനാ നെ കണ്ടാൽ പിന്നെ എന്റെ സങ്കടമൊക്കെമാറും.അവൾടെ പാട്ടും സംസാരവും ഉപദേശവും.. 3 വർഷത്തെ' കോളേജ് ജീവിതത്തിനിടയിലെ രണ്ടു ശരീരവും ഒരേ മനസും.. വൈകിട്ടു വരുമ്പോൾ നല്ല തീരുമാനമെടുത്താണ് വന്നത്..
നല്ല കുട്ടിയായിട്ട് റോഡ് സൈഡിലെ പുല്ലും വായിലിട്ട് ചവച്ച് വീട്ടിലേക്കു വരുന്ന എന്നെം കാത്ത് വീടിനപ്പുറത്ത് ഒരു വണ്ടിയിൽ 3 പേരുണ്ടായിരുന്നു.
വീട്ടിലെക്ക് കയറിയതും തൊട്ടുപിറകെ അവരും. അമ്മ എന്തൊക്കെയോ പറയുന്നുണ്ട്.
5 തവണ വന്നിട്ട് പോയെന്നും കുറിപ്പ് വാങ്ങിയെന്നും..
വിയർത്തൊലിച്ച് കരുവാളിച്ച മുഖവുമായി ദീപാവലി ദിവസം 4 മണിക്ക് ഒരു പെണ്ണുകാണൽ ചടങ്ങു നടന്നു .
ചെക്കനും പെണ്ണും സംസാരിക്കട്ടെയെന്നും പറഞ്ഞ് കൂടെയുള്ളവർ ഒഴിഞ്ഞുമാറി.
സ്വയം പരിജയപ്പെടുത്തി
വിജയൻ
വീഡിയോ ഗ്രാഫർ.
തേടി വരാൻ വേറെ അവകാശികൾ ആരും ഇല്ലെങ്കിൽ ഞാനൊരു താലി കെട്ടി സ്വന്തമാക്കട്ടെയെന്നു മാത്രമാണ് ചോദിച്ചത്.
ആരും വരാനില്ലയെന്നു പറഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞു......
6 മാസം കഴിഞ്ഞ് ഞങ്ങൾടെ വിവാഹം നടന്നു.പൊന്നോ പണമോ ഒന്നും ആവശ്യപ്പെടാതെ...
ഇപ്പോൾ ഇണങ്ങിയും പിണങ്ങിയും 10 വർഷങ്ങൾ. ഒപ്പം ഒരു കുറുമ്പിയും..
അല്ലെങ്കിലും നമുക്കായ് വിധിച്ചത് എവിടെ ഉണ്ടെങ്കിലും നമ്മളെ തേടി വരിക തന്നെ ചെയ്യും....
- ശാലിനി വിജയൻ
Shalini Vijayan
ശാലിനി.കെ. കാസർഗോഡ് ജില്ലയിൽ രാവണീശ്വരം കാരക്കുന്നിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ജി.എൽ .പി.സ്ക്കൂൾ മുക്കൂട്.തുടർന്ന് എം.കെ.എസ്. എച്ച്.എസ്.തിമിരിയിലും ജി.എച്ച്.എസ്.എസ്.കുട്ടമത്ത് സ്കൂളിലും പഠനം പൂർത്തീകരിച്ചു.നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ ബിരുദവും ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ബി.എഡും പൂർത്തീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഹയർ സെക്കന്ററി തലത്തിൽ താൽക്കാലിക അധ്യാപികയായി ഇപ്പോ