കുളിർകാറ്റിന്റെ ചുംബനമേറ്റ
ശംഖുപുഷ്പ്പം മിഴിതുറന്നു
ഏതോ കരങ്ങളാൽ നുള്ളിയെടുക്കപ്പെടുമെന്നൊരു
തീരാ ദുഃഖത്തോടെ,
ആരുണ്ടീകുഞ്ഞുപൂവിൻ
വ്യഥയറിയാൻ?
മധുനുകർന്നകന്ന മധുകരമറിയുമോ?
ചുംബിച്ചുണർത്തിയ
തെന്നലറിയുമോ?
സൗരഭ്യം തൂകിയ നിമിഷങ്ങളത്രയും
വർണ്ണശലഭങ്ങൾക്കായിരുന്നു..
ഇന്നീ ദിനങ്ങളത്രയും
മൗനമായ് എത്തുന്ന
മരണത്തേയും കാത്ത്..
- ശൈലേഷ് പട്ടാമ്പി
Sylesh Pattambi
ഉടൻ പ്രതീക്ഷിക്കാം