ജീവിതത്തിൻ ചില്ലുകൂടാരത്തിനുള്ളിലായ്
മറവിതൻ മാറാല മാറ്റി നോക്കിടും നേരം
കാണുന്നതൊക്കെയും നിറം മങ്ങിയ നിന്നോർമ്മ ചിത്രങ്ങൾ
ഒരുനാളിലെൻ സ്വപ്നത്തിൻ വർണ്ണമായിരുന്നവ
നിൻ ഓർമ്മകളെൻ മനസ്സിനെ മഥിച്ചിടും നേരം
ഇന്നെൻ നിദ്രപോലുമെന്നെ വിട്ടകന്നിടുന്നുവോ
ഇനിയെൻ അരികിലണയാൻ കഴിയാത്തൊരെൻ പ്രണയമേ
എന്തിനായ് നിന്നിലലിയുവാൻ ആശിച്ചിടുന്നു ഞാൻ ...
- പൗർണമി ജോ
Pournami Navaneeth
will update soon