സ്വപ്നരഥമേറി ആയിരമശ്വമേധം ജയിച്ചവനാണ് ഞാന്‍
നിദ്രയിലാഴ്ന്നു നിശബ്ദമൊരായിരം
പോർമുഖം തീർക്കുവോൻ
കർമ്മപഥങ്ങളിലുഷ്ണ്ണ മേഘങ്ങ-
ളായി വെന്തുമരിച്ചൊരെന്നോമൽ
കിനാവുകൾ.........,,
നിദ്രപൂകുന്ന നേരത്തു നിലാവിന്റെ സ്വപ്നരഥമേറി തിരികെ പിടിക്കു-
വോൻ
പൂർവ്വദേശത്തിന്റെ പച്ചയിൽ..,നന്മ-
യിൽ പേരെഴുതാതെ ഭാഗഭാക്കാ -
യവർ
സ്വപ്നര�ഥമേറിയെത്തുന്നു നിത്യ -
വുമെന്നഗാധ നിദ്രതൻ മധ്യയാമ -
ങ്ങളിൽ
തൽക്ഷണമവരെന്നെ ഒരുക്കുന്നു
കൈപിടിച്ചെങ്ങോ നയിക്കുന്നു
നിശബ്ദമെരു പോരാളിയാകുവാൻ
യുദ്ധമുഖങ്ങളിൽ പങ്കാളിയാക്കു -
വാൻ
ഒറ്റമുലയുള്ള പെണ്ണുടൽ മുന്നിലാ
യി രക്തദാഹം പൂണ്ടുറഞ്ഞാടവെ
പിന്നില്‍ നിരനിരയായങ്ങനെ നിൽ
ക്കുന്നു.......,,
കറുത്തുമെലിഞ്ഞ ചിലനിശബ്ദ - രൂപങ്ങൾ .........,,
മിഴികളിൽ സൂചിമുനകോർത്തവർ
പിറന്ന മാത്രയിൽ മരിച്ചവർ..........,,
പിന്നിലായി വനെന്നെ മുന്നോട്ടുത-
ള്ളുന്നു
പിറന്നനാട്ടിൽ വിരുന്നുകാരായവർ
മുന്നേഗമിച്ചെന്റെ വഴിയൊരുക്കുന്നു
ഉടുതുണിക്കായി ഉറക്കെകരഞ്ഞ -
വർ ആയുധം രാകി മൂർച്ചകൂട്ടുന്നു
കറുത്തയുഗം കടന്നെത്തിയ കുതി-
രകൾ....,,
കരുത്തരാണിവർ സമരമുഖങ്ങ -
ളിൽ
യുദ്ധംതുടങ്ങിയ മാത്രയിൽതന്നെ
കറുപ്പുകലർന്നൊരാ കരുത്തിൻ കുളമ്പടി.......,,
വിശ്വം ജയിച്ചൂ............,,അശ്വമേധം
ജയിച്ചൂ
തോളോടുതോൾ ചേര്‍ന്നു ഞങ്ങള്‍
നേടിയ യുദ്ധവിജയങ്ങളാഘോഷമാ
കവെ
നിദ്രഉണർന്നെന്നിൽ സ്വപ്നം മുറി -
ഞ്ഞു
മിഴികൾതുറന്നു ഞാനെന്നെയറി -
ഞ്ഞു...........?
സ്വപ്നരഥമേറി ആയിരമശ്വമേധം ജയിച്ചവനാണ് ഞാന്‍
- ലിനീഷ് ലാൽ മാധവദാസ്
LinishLal Madhavadas
ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്