Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

ഇരക്ക് പറയുവാനുള്ളത്

0 0 1268 | 26-Oct-2017 | Poetry
LinishLal Madhavadas

LinishLal Madhavadas

Login to Follow the author
ഇരക്ക് പറയുവാനുള്ളത്

അരുതു കാട്ടാളാ..,,യെന്നു ഞാൻ പറയില്ലാ
അബലയെന്നൊരു വാക്കുചൊല്ലി- കരയില്ലാ
കരുണ യാജിക്കുവാൻ നിൻസവി-
ധേയണയില്ലാ
നിഴല്‍ മറക്കുള്ളിലിനി മൗനംധരി -
ക്കില്ലാ

ഇരയായിരുന്നു ഞാനിന്നലെ.....,,
നിൻ വിഷച്ചൂടേറ്റു ഹൃദയം നിലച്ച
നാൾ
കനവിലും കരളിലും പെരുമഴ -
ക്കാലം
നിൻ മൊഴിയമ്പാൽ മനംനൊന്ത
കാലം

എൻചാരെ ചേര്‍ന്നു നീ...,,കൂറുര- ചെയ്തനാൾ.....,,
നിൻ മനമെന്തന്നറിന്നറിയുന്നു
ഞാനിന്ന്
ഗുണമേറും പക്ഷമതു പണമേറും പക്ഷം
നീയുമാ പക്ഷമെന്നറിയുന്നു സോ-
ദരാ

വാക്കുകള്‍ തീയായി വർക്ഷിച്ച തൂലികാ .......,,
എന്തേ മറന്നു.....,എന്നെ മറന്നൂ.....?
വിശുദ്ധന്റെ വേദന ചൊല്ലി നീ തേങ്ങുമ്പോൾ
കാണാത്തതെന്തേ....യി...,കരൾ വെന്ത പക്ഷിയെ

അരുതു കാട്ടാളാ....,,യെന്നുഞാന്‍
പറയില്ലാ
അബലയെന്നൊരു വാക്കുചൊല്ലി-
കരയില്ലാ
കരുണയാജിക്കുവാൻ നിൻ സവി-
ധേയണയില്ലാ
നിഴല്‍ മറക്കുള്ളിലിനി മൗനംധരി -
ക്കില്ലാ

- ലിനിഷ് ലാൽ മാധവദാസ്

LinishLal Madhavadas

LinishLal Madhavadas

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്

0 അഭിപ്രായങ്ങൾ | Comments