Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

അറ്റാക്ക്‌

0 0 1308 | 23-Oct-2017 | Stories
അറ്റാക്ക്‌

രാവിലെ എഴുന്നേറ്റപ്പോള്‍ ചെറുതല്ലാത്തൊരു നെഞ്ചു വേദന. ഗ്യാസിന്റെ കുഴപ്പമാകും, ചായ കുടിച്ചാല്‍ മാറിക്കോളും എന്ന് കരുതി. കാര്യമുണ്ടായില്ല. നെഞ്ചു വേദനയ്‌ക്കൊപ്പം പുറംകഴപ്പും തുടങ്ങി.
അയാളാകെ പേടിച്ചു. ആ പേടി കണ്ട് പരിഭ്രമിച്ച ഭാര്യ പറഞ്ഞു
'എന്തിനാ വേദന സഹിച്ചുകൊണ്ടിരിക്കണേ.. പോയി ഡോക്ടറെ കണ്ടൂകൂടെ'
അങ്ങനെയാണ് ആയാള്‍ പവിത്രന്‍ഡോക്ടറുടെ അടുത്ത് എത്തുന്നത്.
'എന്താ കുഴപ്പം?' ഡോക്ടര്‍ ചോദിച്ചു.
അയാള്‍ കാര്യം പറഞ്ഞു.
അപ്പോഴാണ് പരിശോധിക്കുന്നതിനു മുന്‍പായി ഡോക്ടര്‍ ആ ചോദ്യം ചോദിച്ചത്.
'നീ സുധാകരന്റെ മകനല്ലേ?'
'അതേ..' അയാള്‍ പറഞ്ഞു.
തന്റെ കുടുംബത്തെ ഡോക്ടര്‍ക്ക് നന്നായി അറിയാം. ഡോക്ടറുടെ വീട്ടിലെ പണിക്കാരനായിരുന്നു അച്ഛന്‍.
'സുധാകരന്‍ ഹാര്‍ട്ടറ്റാക്ക് വന്നല്ലേ മരിച്ചത്?'
അയാളതു കേട്ട് ഞെട്ടി. ആ ഞെട്ടല്‍ മാറുന്നതിനു മുമ്പ് ആടുത്ത ചോദ്യമെത്തി
'നിന്റെ ചേട്ടന്‍ ബാബു മരിച്ചതും അറ്റാക്ക് വന്നല്ലേ?'
ഹൃദയമില്ലാത്തതു പോലെയുള്ള ഡോക്ടറുടെ സംസാരം കേട്ട് കടുത്ത അമര്‍ഷവും ദേഷ്യവും വന്നെങ്കിലും അയാളത് കടിച്ചമര്‍ത്തി.
'അറ്റാക്ക് വന്നിട്ടല്ലേ നിന്റെ അനിയനും മരിച്ചത്?' വീണ്ടും ചോദ്യമെത്തി.
അധികം വൈകാതെ പോലീസ് അയാളെ അറസ്റ്റുചെയ്തുകൊണ്ടുപോയത് ഡോക്ടറെ അറ്റാക്ക് ചെയ്തു എന്ന കുറ്റത്തിനായിരുന്നു.

ഇ.ജി. വസന്തന്‍

 

EG Vasanthan

EG Vasanthan

ഇ.ജി. വസന്തന്‍ തൃശൂര്‍ ജില്ലയിലെ മതിലകത്ത് ജനനം. പാപ്പിനിവട്ടം എ.എം.എല്‍.പി സ്‌കൂള്‍, മതിലകം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, നാട്ടിക എസ്.എന്‍. കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, മൂത്തകുന്നം എസ്.എന്‍.എം ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. പനങ്ങാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുന്‍ പ്രധാന അധ്യാപകന്‍. ബാലയുഗം, മലര്‍വാടി എന്നിവയില്‍ ചിത്രകഥകള്‍ വരച്ചു. വീക്ഷണം, കേരളശബ്ദം, കുങ്കുമം, നാന, മലയാളനാട്, നര്‍മദ,

0 അഭിപ്രായങ്ങൾ | Comments