Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

അനിയത്തിക്കുട്ടി

0 0 1398 | 18-Oct-2017 | Poetry
അനിയത്തിക്കുട്ടി

ബാല്യത്തിന്റെ നെറുകയിൽ വാത്സല്യ
ചുംബനങ്ങളേറ്റു നീ ചിരിച്ചിടുമ്പോൾ '
തീർന്നീടുന്ന നിൻ പിടിവാശികളും
ഓർമ്മയിൽ അശ്രു പൊഴിച്ചിടുന്നു.

എത്ര മധുരമീ ജീവിതവീഥിയിൽ നിൻ
കൈപിടിച്ചു നടന്ന വസന്തങ്ങളിൽ,
ചിണുങ്ങിക്കരയുന്ന നിന്റെ കുസൃതി
കളത്രയും നോവിച്ചക്കാലത്തിന്റെ
ബാക്കിയായി ഇന്നതെന്റെ
കരളിൽ ചിരിക്കുന്നു,
മധുരമായി പുണരുന്നൊരു ചിന്തയിൽ'
നീ എന്റെ പൊന്നനുജത്തിയായി
കൊതിക്കുന്നു നൂറു ജന്മങ്ങളിലും

കുട്ടി കുറുമ്പുകാട്ടി നീ പേടിപ്പിച്ചിടുമ്പോൾ
പേടിയത്രയും നീ കരയരുമെന്നുള്ളതാണ്.
അമ്മക്കും അച്ഛനും നീ സ്നേഹവാത്സല്യ
മാകുമ്പോൾ, ഏട്ടന്റെ നെഞ്ചിലെ '
കനൽ പൂക്കുന്ന നൊമ്പരമായി
ഇന്നു നീ ചിരിച്ചിടുന്നു.
അത്രയും സ്നേഹം ലാളനയേറ്റു നീ
എന്റെ നെഞ്ചിൽ കിടന്ന കാലം.
ഓർമ്മകൾ ഇന്നും തളം കെട്ടിടുന്നു
ഇനി ഒരു വസന്തമില്ലാത്ത കാലം പോലെ '

പ്രണയങ്ങൾ വിരുന്നെത്തി പോയിടുമ്പോഴും
നിന്നോളം വന്നതില്ല സ്നേഹത്തിന്റെ
അവകാശ ഗോപുരങ്ങൾ ഹൃദയങ്ങളിൽ.

മംഗല്യം നിന്റെ കൈ പിടിച്ചു പോയിടുമ്പോൾ
അറിയുന്നു എന്റെ ഹൃദയവും നിന്റെ
കുസൃതി നൽകുന്ന നോവിന്റെ
സങ്കട ക്കണ്ണുനീരിൻ ഉപ്പിന്റെ നീറ്റൽ'

അലങ്കാരങ്ങളത്രയും അണിഞ്ഞു നീ
പടിയിറങ്ങുമ്പോൾ ,അമ്മയും അച്ഛനും
നിനക്കേറ്റവും പ്രിയമല്ലയോ?
എന്നിട്ടും നീ മടിഞ്ഞു നിന്നൊടിവന്നതെൻ
അരികിലലയോ?
ചേർത്തു പിടിച്ചു നിന്റെ നെറുകയിൽ
ചുംബിച്ചതെൻ കണ്ണുനീർ പൂക്കളും'

ഓർത്തു ഞാനിന്നും തിരയുന്നു ബാല്യത്തെ,
ഓർമ്മകൾ പൂക്കുന്നഎന്റെകുസൃതിക്കുട്ടിയെ

(അക്ഷരങ്ങൾ തൂലികയിൽ നിന്നും അടർന്നു വീഴുന്നതു തന്റെ ഹൃദയത്തിന്റെ വേദനകൾ ആണെന്നു നനഞ്ഞപേപ്പർ കണ്ടലറിയാം,.)

- സിറിൾ കുണ്ടൂർ

Siril Kundoor

Siril Kundoor

സിറിൾ പുളിയാംപിള്ളി [H] കുണ്ടൂർ pin 680 734 കുളത്തേരി , തൃശ്ശൂർ ജില്ലയിൽ മാളയിൽ.ഒരു ക്ഷേത്രം പൂജാരി '27 വയസ്. വലിയ അറിവുകളൊ ആഗ്രങ്ങളോ, ഇല്ല. എന്നാലും ജനുവരി 2018ൽ ഒരു സൃഷ്ടി -തൂലികയിൽ പിറക്കുന്നത് കാത്തിരിക്കുന്നവൻ ' അതിൽ നിന്നും കിട്ടുന്നതെല്ലാം, പാവങ്ങളുടെ അന്നതിനും, വിദ്യാഭാസത്തിനും. അതാണ് സ്വപ്നം' ഒരു കവിത അയച്ചിരിന്നു.2010 ൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഒരു തവണ വന്നട്ടുണ്ട്.fb യിലെ കഥ കണ്ട് ഒരു യുവ സംവിധായകൻ എഴുതാൻ വ

0 അഭിപ്രായങ്ങൾ | Comments