Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

വിധിയെ തോൽപ്പിച്ച പ്രണയം

0 0 1389 | 17-Oct-2017 | Stories
വിധിയെ തോൽപ്പിച്ച പ്രണയം

 "ശ്രീയേട്ടാ ഒന്നവിടെ നിന്നേ.... 2 വർഷമായി എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞ് ഞാൻ നിങ്ങളുടെ പുറകെ കൂടിയിട്ട്. കഷ്ടമുണ്ട് ട്ടോ." ശ്രുതിക്ക് ദേഷ്യം വന്നു...

"ശ്രുതീ നിനക്കെന്താ വട്ടു പിടിച്ചോ. എന്നെ കുറിച്ച് എന്ത് അറിഞ്ഞിട്ടാ നീ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞ് നടക്കുന്നത്. " ശ്രീഹരി ശ്രുതി യോട് ചോദിച്ചു

ശ്രീയേട്ടനെ എനിക്കിഷ്ടാണ് അതു മാത്രം എനിക്കറിയാം.ശ്രീ ടെ ഭൂതകാലം എനിക്കറിയേണ്ടതില്ല. എനിക്ക് ഇയാളെ വേണം" അവൾ പറഞ്ഞു.. ഒന്നും മറുപടി പറയാതെ അയാൾ നടന്നകന്നു.

പിറ്റേന്ന് രാവിലെ അമ്പലത്തിൽ വെച്ച് അവർ തമ്മിൽ കണ്ടു.ശ്രീ അവളെ നോക്കി പുഞ്ചിരിച്ചു എങ്കിലും അവൾ കാണാത്ത ഭാവത്തിൽ നടന്നു പോയി.. ശ്രീഹരിക്ക് സങ്കടം തോന്നി എങ്കിലും അവൾ മിണ്ടാതെ പോയതിൽ നേരിയൊരു ആശ്വാസം അവന് അനുഭവപ്പെട്ടു.

" ഹലോ മാഷേ ഒന്നവിടെ നിന്നേ" ശ്രുതിയുടെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി.. " ദേ പിന്നേം കുരിശായോ ഭഗവാനേ ഇവൾക്കിതെന്തിന്റെ കേടാ " അവൻ മനസ്സിൽ ഓർത്തു....

അവൾ ശ്രീഹരിയ്ക്കടുത്തെത്തി " എന്തു തീരുമാനിച്ചു. ഒന്നിഷ്ടമാണെന്ന് പറ ശ്രീയേട്ടാ ". അവൾ പ്രതീക്ഷയോടെ അവനെ നോക്കി. "നന്നായി പഠിച്ച് മാർക്ക് വാങ്ങാൻ നോക്ക് ശ്രുതി. ഇഷ്ടമാണെന്ന് പറഞ്ഞ് ഇനി പുറകെ വരരുത്... ഇതു പറഞ്ഞു അവൻ നടന്നു നീങ്ങി.. അവൾ അവൻ മറയുന്നതു വരെ അവിടെ നിന്നു .....

ശ്രീഹരി ഉറങ്ങാൻ കിടക്കുമ്പോഴായിരുന്നു ഫോൺ വൈബ്രേറ്റ് ചെയ്തത്.. അവൻ ഫോൺ കൈയ്യിൽ എടുത്തു നോക്കിയപ്പോൾ ശ്രുതിയുടെ മെസ്സേജ് ആണ്. അവൻ തുറന്നു നോക്കി.

" ഞാൻ ഇനിയും പുറകെ നടക്കും ശ്രീ ഇഷ്ടമാണെന്ന് പറയുന്നതു വരെ " ഇതു വായിച്ചതല്ലാതെ ശ്രീ അവൾക്ക് മറുപടി അയയ്ച്ചില്ല.'. അവൻ ഉറങ്ങാൻ കിടന്നു '

രാവിലെ ബസ്സ് കയറാൻ നിന്നിരുന്ന ശ്രുതിയെ പിടിച്ചു നിർത്തിയിട്ട് ശ്രീഹരി പറഞ്ഞു "ഇനി മേലാൽ എന്നെ ശല്യ പെടുത്തിയാൽ എന്റെ സ്വഭാവം നീ അറിയും കേട്ടല്ലോ" ഇത്രയും പറഞ്ഞ് അവൻ നടന്നു നീങ്ങി.

അവന്റെ ഹൃദയം പൊട്ടിപ്പോവുമെന്ന് അവനു തോന്നി.ശ്രുതിയെ തനിക്ക് ഇഷ്ടമായിരുന്നു.എന്നിട്ടും അവളോട് മനസ്സിൽ കൊള്ളുന്ന വാക്കുകൾ പറയേണ്ടി വന്നു തനിക്ക്. എന്നാലും സാരമില്ല അവൾ തന്നെ വെറുക്കട്ടെ.അവളുടെ ജീവിതം അറിഞ്ഞു കൊണ്ട് നശിപ്പിക്കാൻ ഞാൻ തയ്യാറല്ല. അവൻ മനസ്സിലുറപ്പിച്ചു.

" ശ്രീ യേട്ടാ........" എന്ന വിളി കേട്ടപ്പോൾ അവൻ തിരിഞ്ഞു നോക്കി .ശ്രുതിയെ അവിടെങ്ങും കണ്ടില്ല. പക്ഷെ അവിടെ ജനങ്ങൾ കൂടി നിൽക്കുന്നത് അവൻ കണ്ടു. അവൻ വേഗത്തിൽ ജനമദ്ധ്യത്തിൽ എത്തി.. അവിടെ അവൻ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന ശ്രുതിയെ ആണ്... അവന്റെ കണ്ണിൽ ഇരുട്ടു കയറി " ശ്രുതീ മോളേ ശ്രുതി കണ്ണു തുറയ്ക്ക് " അവൻ അലറി വിളിച്ചു. ആംബുലൻസ് വന്ന് അവളെ ഹോസ്പിറ്റലി ലേക്കു കൊണ്ടുപോയി കൂടെ അവനും ഉണ്ടായിരുന്നു അവളെ നെഞ്ചോടു ചേർത്തി പിടിച്ചു കൊണ്ട്....

ICU വിൽ നിന്നും ഒരു സിസ്റ്റർ ഇറങ്ങി വന്നു കൊണ്ട് ചോദിച്ചു ." ശ്രീഹരി ആരാണ്". പെട്ടെന്നു ചാടി എഴുന്നേറ്റു ശ്രീഹരി. "ഞാനാണ് സിസ്റ്റ്ർ ശ്രീഹരി " ... അകത്തേക്ക് വന്നോളൂ ശ്രുതിക്ക് നിങ്ങളെ കാണണം എന്ന് പറയുന്നുണ്ട്....

ശ്രീഹരി ശ്രുതിയുടെ കരം കവർന്നു."മോളേ നിന്നെ എനിക്ക് ഇഷ്ടമല്ലാഞ്ഞിട്ടല്ല. എനിക്ക്...... അവൻ പറയുന്നതിനു മുൻപേ അവൾ അത് തടഞ്ഞു.

"ശ്രീയേട്ടൻ ഒന്നും പറയണ്ട. എനിക്കെല്ലാം അറിയാം. ഏട്ടനു കാൻസറാണെന്ന് അറിഞ്ഞിട്ടു തന്നെയാ ഞാൻ ഏട്ടനെ സ്നേഹിച്ചത് ".ഏട്ടൻ എന്നെ ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ ഈ അനാഥ പെണ്ണിന് ജീവിക്കാൻ തോന്നിയില്ല അതോണ്ടാ വണ്ടീടെ മുന്നിൽ എടുത്തു ചാടിയത് " അവൾ പറഞ്ഞു തീർന്നപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

"ശ്രീയേട്ടാ എന്റെ കഴുത്തിൽ ഒരു താലി ചാർത്തി തരുവോ. എന്റെ അവസാനത്തെ ആഗ്രഹമാണ്...." അവൾ അവനെ പ്രതീക്ഷയോടെ നോക്കി.

" ഞാൻ ചാർത്തി തരാം.പക്ഷെ നാളെയാവട്ടെ.. നീ ഒന്നും ആലോചിക്കാതെ കിടന്നോളൂട്ടോ " ശ്രീ ഹരി പുറത്തേക്കു പോയി...,

പിറ്റേന്ന് അവൾ കാത്തിരുന്നു .കുറച്ച് വൈകി എങ്കിലും അവൻ വന്നു. ഒരു മഞ്ഞ ചരടിൽ കോർത്ത താലി അവൻ കൈയ്യിൽ എടുത്തു. സമയം നോക്കാതെ കൊട്ടും കുരവയും ഇല്ലാതെ അവളുടെ കഴുത്തിൽ അവൻ താലി ചാർത്തി..

അപ്പോഴാണ് തന്റെ തോളിൽ ഒരു സ്പർശനമേറ്റത്. അവൻ തിരിഞ്ഞു നോക്കി ." എന്തോന്നാ എഴുതി കൂട്ടണെ ശ്രീയേട്ടാ... വാ കിടക്കാൻ നോക്ക് " ശ്രുതി പറഞ്ഞു

ശ്രീയുടെ നെഞ്ചിൽ മുഖം വച്ചു കിടന്നിട്ടവൾ ചോദിച്ചു " എന്താ ഇപ്പോൾ ഒരെഴുത്ത്.പ്രേമ ലേഖനമാണോ ആർക്കേലുo കൊടുക്കാൻ " .... അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു
"അതൊരു ആത്മകഥയാണ് ഈ പൊട്ടിപ്പെണ്ണ് എന്റെ ജീവിത സഖി ആയി വന്ന കഥ" .... അവളെ കൂടുതൽ തന്നോടടുപ്പിച്ചു നെറുകയിൽ ചുബിച്ചു "....
അവർ ഇന്നും ജീവിക്കുന്നു സന്തോഷത്തോടു കൂടി വിധിയെ മറികടന്നു കൊണ്ട് "

- വന്ദന നന്ദു 

Vandhana Nandhu

Vandhana Nandhu

വന്ദന നന്ദു; കണ്ണൂർ ജില്ലയിലെ തലശ്ശേരി എന്ന സ്ഥലത്ത് വടക്കുമ്പാട് എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ചു.. അച്ഛൻ: വേണുഗോപാൽ, അമ്മ: റീത്ത.. പ്രാഥമിക വിദ്യാഭ്യാസം പി സി ഗുരു വിലാസo സ്കൂളിലും ഹോളി ഫാമിലി കോളേജിലും പൂർത്തിയാക്കി... കോളേജിൽ കഥ എഴുത്തു മത്സരത്തിലും ക്ലാസ്സിക്കൽ ഡാൻസിനും പല തവണ വിജയം കൈവരിച്ചിട്ടുണ്ട്... ഇപ്പോൾ ഓൺ ലൈനിൽ എഴുത്ത് ഗ്രൂപ്പുകളിൽ എന്റെ രചന പോസ്റ്റു ചെയ്യാറുണ്ട്. ഇപ്പോൾ ലക്ഷ്യബിൽഡേർസ് എന്ന കമ്പ

0 അഭിപ്രായങ്ങൾ | Comments