വേനൽ കുട ചൂടി മഴ വധു
കാറ്റെന്ന തോഴിമാരോടൊപ്പം വന്നു
ചിഞ്ചില്ലം ആടിയും പാടിയുമാ തോഴിമാർ
താളവും മേളവും പകർന്നു തന്നു
ചന്തം തുടിക്കുമാ മഴ വധു
നാണിച്ചു മന്ദം കടന്നുപോയി
ദാഹിച്ചു വലഞ്ഞ ഭൂപതി തൻ
മാറിലായ് ബാഷ്പകണങ്ങൾ മാത്രം
Shahida A
Creative minded