Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

ചുമരുകൾ

0 0 1375 | 16-Oct-2017 | Poetry
ചുമരുകൾ

ഇന്നാ ചുമരുകൾക്ക്
തേങ്ങലിൻ്റെ നനവുണ്ട്;
ഒരിക്കൽ ഞാനെന്ന എന്നെ രൂപപ്പെടുത്തിയ,
എൻ്റെ ഭ്രാന്തിന്
കൂട്ട് നിന്നവയാണവ......
ആ ഒറ്റമുറിതൻ നാല് ചുമരുകളിൽ
തങ്ങുന്ന മിഴി നീരിൻ ഈർപ്പത്തിൽ
പരിഭവമുണ്ട്;
അവയെ ഗൗനിക്കാത്തതിൻ- പരിഭവം......


പദനിസ്വരം
താളം മീട്ടിയ നാൾമുതൽ
കൂട്ടുണ്ടെനിക്കാ ചുമരുമായ്.....
എൻ ശേഖരമുറിയായ്
കൗതുകങ്ങളെ സൂക്കഷിച്ചവളാണവൾ;
കറുപ്പ് പൊട്ടണിഞ്ഞാ- ക്കുന്നിക്കുരുവും
മാനം കാണാ മയിൽപീലിയും
ഒരു പിടി മഞ്ചാടിയും.......
എൻ ആദ്യ സമ്പാദ്യത്തിൻ
ഒളിതാവളമാം ചുമരുകളിൽ
ധൃതി തോളേറി തീർക്കപ്പെട്ട
ചിത്രകലകളുണ്ട്....
കൻമഷിയാലും സിന്ദൂരചോപ്പിനാലും
തീർക്കപ്പെട്ട ചിത്രങ്ങൾ......
അക്ഷരക്കൂട്ട് എന്നിൽ വിതറിയ
ലഹരി
പുസ്തകമായ് പരിണമിച്ചപ്പോൾ
ആ ചുമരുകൾ
അവയേയും ഏറ്റുവാങ്ങി
ഒടുവിൽ,
സമ്പാദ്യമെന്ന പദം
പണമാണെന്ന ധാരണ
കൂട് വിട്ട് കൂട്മാറുവാൻ
എന്നേയും നിർബന്ധിച്ചു...

മറവിയുടെ കയത്തിൽ

ചുമരുകളെ തള്ളിയിട്ട്
ഞാനകന്നു...

- കീർത്തി ( ശ്രീ )

Keerthi

Keerthi

കീർത്തി, (ശ്രീ ശ്രീ എന്ന നാമത്തിൽ നവമാധ്യങ്ങളിൽ അറിയപ്പെടുന്നു) ജയൻ- രജനി ദമ്പതികളുടെ മൂത്ത പുത്രിയായി 1957 ൽ തൃശ്ശൂർ ജില്ലയിലെ കടവല്ലൂരിൽ ജനിച്ചു... എൻ.എസ്.എസ്.പ്രൈമറി സ്കൂളിൽ നിന്നും ബെദനി കോൺവെൻ്റ് ഹൈസ്കൂളിൽ നിന്നുമായി പ്രാഥമിക പഠനം പൂർത്തിയാക്കി... കൊച്ചന്നൂർ ഗവൺമെൻ്റ് ഹൈയർ സെക്കൻ്ററി സ്കൂളിൽ നിന്നും പ്ലസ്ടു പൂർത്തിയാക്കിയ കീർത്തി ചേതനയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആൻ്റ് ജേർണലിസത്തിൽ ബിരുദം നേടി. വാ

0 അഭിപ്രായങ്ങൾ | Comments