Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

ആമി

0 0 1357 | 03-Sep-2019 | Stories
ശ്രീജിത്ത്.കെ. മായന്നൂർ | Sreejith K Mayannur

ശ്രീജിത്ത്.കെ. മായന്നൂർ | Sreejith K Mayannur

Login to Follow the author
ആമി

രാവിലത്തെ ചെറു ചാറ്റൽ മഴയിൽ മുറ്റം നനഞ്ഞു. പുഷ്പങ്ങൾ പൂത്തുവിടർന്നു മഞ്ഞിനെയും മഴത്തുള്ളിയെയും പ്രണയം കൊണ്ടു പുൽകി.

 

കുഞ്ഞി പാദസരം അണിഞ്ഞുകൊണ്ടവൾ പൂക്കളിറുക്കാൻ ഓടി നടന്നു. തൊടിയുടെ തണുപ്പവൾ ആസ്വദിച്ചു. മഴയും മണ്ണും പരസ്പരം പ്രണയിച്ച ഗന്ധം നുകർന്നു. കുഞ്ഞി കൈകൾ കൊണ്ടു പൂക്കളിറുത്തു. അവയ്ക്കു വേദനിക്കുന്നുണ്ടെന്നു തോന്നിക്കാണുമവൾക്ക്. അവയും ജീവനല്ലേ. അവയ്ക്കും വേദനിക്കില്ലേ. ചെടികളും പൂക്കളും വളരുന്നുണ്ടെന്നു സ്കൂളിൽ ടീച്ചർ പറഞ്ഞു തന്നല്ലോ...

 

ആമിക്കുട്ടിയുടെ പാദസരക്കിലുക്കം പാടവരമ്പിലെ തുമ്പച്ചെടികളെ ഉറക്കമുണർത്തി. അവയ്ക്കു പുതുജീവനേകി. കൈകളിലെ പൂക്കൾ മുറ്റത്തൊരു വിസ്മയം തീർക്കുമെന്ന് വിചാരിച്ചു. പാഴ്സ്വപ്‌നങ്ങൾ നെയ്ത പൂക്കൾ മുഖം വാടി വീണു.

 

കുഞ്ഞിക്കാലിലേറ്റ കുഞ്ഞി പല്ലുകൾ അവളറിഞ്ഞില്ല. നുരവന്നു തലചുറ്റി തോട്ടുവക്കത്തെ പൂച്ചെടികൾക്കരികിലായ്‌ കിടക്കുമ്പോൾ മഴയൊഴിഞ്ഞ മുറ്റത്തു വട്ടത്തിൽ ചാണകം മെഴുകി ആമിക്കുട്ടിയെ അമ്മ കാത്തിരുന്നു. ഒരു വിസ്മയത്തിന്റെ മനോഹര പൂക്കളം തീർക്കാനായി കൊതിച്ചവർക്കിടയിൽ അവളൊരു നൊമ്പരമായി കടന്നു വന്നു. ഒരുമയുടെയും സന്തോഷത്തിന്റെയും ഓണം ഒരു ദുഃഖ വാർഷികമാക്കിത്തീർക്കാൻ ആ കുഞ്ഞു ശരീരമെത്തി. മാനം കറുത്തു. മേഘം കരഞ്ഞു. കണ്ണീരു കടലുപോലെ കലങ്ങി. ആമിക്കുട്ടി ഇനിയില്ല....

 

story: sreejith k mayannur

ശ്രീജിത്ത് കെ മായന്നൂർ

Aami

ശ്രീജിത്ത്.കെ. മായന്നൂർ | Sreejith K Mayannur

ശ്രീജിത്ത്.കെ. മായന്നൂർ | Sreejith K Mayannur

ഹൊറർ നോവലിസ്റ്റ്. തൃശൂർ ജില്ലയിലെ അതിർത്തി ഗ്രാമമായ മായന്നൂരിൽ ജനിച്ചു. മാധവൻ രാധ ദമ്പതികളുടെ മൂന്നാമത്തെ മകൻ. നാലാം ക്ലാസ് വരെ മായന്നൂർ സെന്റ് ജോസഫ് എൽ പി സ്കൂളിലും തുടർന്ന് പത്താം ക്ലാസ് വരെ മായന്നൂർ സെന്റ് തോമസ് ഹൈസ്കൂളിലും പഠനം പൂർത്തിയാക്കി. പ്ലസ് ടു പഠനം ചേലക്കര ശ്രീമൂലം തിരുനാൾ ഹയർസെക്കണ്ടറി സ്കൂളിലായിരുന്നു. അതിനു ശേഷം എഞ്ചിനീയറിംങ് പഠനം ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് വാണി

0 അഭിപ്രായങ്ങൾ | Comments