അറിയണം അവളെ
ആ പെണ്ണുടലിലെ
ആരും കാണാത്ത കണ്ണീർകയത്തെ...
പ്രതീക്ഷകൾ തച്ചുടഞ്ഞ ഈറ്റില്ലത്തെ...
അവൾ ഊർമിള...
സോദരിയാം സീതയെ
പിരിയാൻ വിതുമ്പി
രാമനാം സോദരൻ തൻ
പാതിയായ പെണ്ണവൾ...ഊർമിള...
കാലം
കറുപ്പ് നൂലിൽ നെയ്ത ഭാവിരേഖയിൽ
സോദരിയേയും പതിയേയും
വിധി അടർത്തിമാറ്റിയപ്പോൾ
ഉള്ളിൽ കരഞ്ഞ്
പുറമെ ചിരിച്ച
പെണ്ണുടലവൾ....
ഊർമിള.....
നെഞ്ചകം നീറിയ പെണ്ണുടൽ
കൃത്രിമ ചിരിയിൽ മൂടിവെച്ച പെണ്ണവൾ...
കാലം നീട്ടിയ
കണ്ണുനീർ വാരാത്ത കണ്ണുമായ്
ജീവിതം തള്ളി നീക്കിയ
വിധിയുടെ ബലിയാടവൾ...
എന്നിട്ടും...
രേഖപ്പെടുത്തിയതില്ലാരും
സഹനശക്തിയുടെ ഈറ്റില്ലമാക്കിയതുമില്ല
ഈ പെണ്ണുടലിനെ...
മുന്നോട്ടുപോയ കാലം
സ്ത്രീയുടലിനെ ഉപമിച്ചതത്രയും
സീതയുമായ് മാത്രം...
തോരാത്ത കണ്ണീരുമായ്
ഇന്നും ഊർിള കേഴുന്നുണ്ട് ..
നിശബ്ദമായെവിടെയോ.
- കീർത്തി ( ശ്രീ )
Keerthi
കീർത്തി, (ശ്രീ ശ്രീ എന്ന നാമത്തിൽ നവമാധ്യങ്ങളിൽ അറിയപ്പെടുന്നു) ജയൻ- രജനി ദമ്പതികളുടെ മൂത്ത പുത്രിയായി 1957 ൽ തൃശ്ശൂർ ജില്ലയിലെ കടവല്ലൂരിൽ ജനിച്ചു... എൻ.എസ്.എസ്.പ്രൈമറി സ്കൂളിൽ നിന്നും ബെദനി കോൺവെൻ്റ് ഹൈസ്കൂളിൽ നിന്നുമായി പ്രാഥമിക പഠനം പൂർത്തിയാക്കി... കൊച്ചന്നൂർ ഗവൺമെൻ്റ് ഹൈയർ സെക്കൻ്ററി സ്കൂളിൽ നിന്നും പ്ലസ്ടു പൂർത്തിയാക്കിയ കീർത്തി ചേതനയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആൻ്റ് ജേർണലിസത്തിൽ ബിരുദം നേടി. വാ