എന്റെ നാട്
എനിക്കൊരു നാടുണ്ട്
നാട്ടിലായ് വയലുണ്ട്
വയലിനരികിലായ്
കാറ്റത്തു മയിലുപോൽ
ആടുന്ന തെങ്ങുണ്ട്
കിളികൾ കൂടും കെട്ടി
ആടി പാടി കളിക്കുന്നു
ഈ കേരവൃക്ഷങ്ങളിൽ
ഞങ്ങടെ നാട്ടിൽ
പലമതമുണ്ട് ആഘോഷം
വന്നാൽ എല്ലാർക്കും
സന്തോഷമാണ്
ഞങ്ങളെല്ലാം സോദരർ
എല്ലാം ആഘോഷിക്കും
രാഷ്ട്രീയമുണ്ടെൻ നാട്ടിൽ
അവർകളിച്ചാൽ
അവരുടെ അധികാരം
കാറ്റത്തെ കിളിക്കൂട്
തെങ്ങിൽ ആടുന്നപോൽ
എൻ നാട്ടിൽ സോദരെ
എനിക്കൊരു നാടുണ്ട്
നാട്ടിലായ് നാട്ടാരും
എല്ലാരും പ്രവർത്തിക്കും
നാടിൻ ഭാവിക്കായ്
രാജേഷ്. സി. കെ
ദോഹ ഖത്തർ
RAJESH
ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക് തിര