Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

ചുംബനങ്ങൾ

0 0 1284 | 08-Jun-2019 | Poetry
LinishLal Madhavadas

LinishLal Madhavadas

Login to Follow the author
ചുംബനങ്ങൾ

ചുംബനങ്ങൾ

 """"""'''''''''''''''''''''"

                        Linishlal Madhavadas

 

ചുംബനങ്ങൾ നല്ല സിദ്ധൗഷതങ്ങളാണ്

ഉള്ളിലുറച്ച കാലുഷ്യങ്ങളെ എത്രവേഗത്തിലാണവ ഉരുക്കിക്കളയുന്നത് .

ചോദ്യങ്ങൾ പൊള്ളിച്ച അതേ തീവ്രതയിൽ ഉത്തരങ്ങൾ നാം പകർന്നുവക്കരുത്

മിഴികളിൽ നോക്കി കവിളിൽ തലോടി ചൊടികളിൽ നാം അമർത്തി ചുംബിക്കുക

വാക്കുകൾ മുറിച്ചമൗനങ്ങളെ ഗാഢംപുണർന്ന്

ഉടൽമണം നുകർന്ന് അളകങ്ങളൊതുക്കി മാറിൽതലോടി ചുഴികളിൽ ചുംബിക്കണം

ചുംബനങ്ങൾ നല്ല സിദ്ധൗഷതങ്ങളാണ്

ഉള്ളിലുറച്ച കാലുഷ്യങ്ങളെ എത്രവേഗത്തിലാണവ ഉരുക്കിക്കളയുന്നത് 

 

ഓരോദീർഘ ചുംബനങ്ങളുടേയും ഇടവേളകളിൽ

പരിഭവങ്ങളുടെ പെരുമഴക്കാലം മറന്നൊരേ കുടക്കീഴിൽ നമുക്ക് കുറുകിക്കൂടാം

പരസ്പരം കലഹിച്ചൊരേ കനലാഴിയിൽ നാമൊരുമിച്ചെന്തിന് നീറണം.

നാം നമ്മെ പുഴയായി വരക്കണം

തീരമെന്നു വിളിക്കണം

നമ്മെചുറ്റിയൊരു കാടുണ്ട്

കാലംപെറ്റ നഗരവും

വിയർത്തു കറുത്ത ഉടലുകൾ...?

വെളുത്ത നിശാചരർ....?

കോലംകെട്ടിയ സാമ്രാജ്യങ്ങൾ..?

തിരികെട്ട നഗരസന്ധ്യകൾ.....?

ചുംബനങ്ങൾ നല്ല സിദ്ധൗക്ഷതങ്ങളാണ് 

ഉള്ളിലുറച്ച കാലുഷ്യങ്ങളെ എത്രവേഗത്തിലാണവ ഉരുക്കിക്കളയുന്നത്

 

                      ലിനിഷ്ലാൽ മാധവദാസ്

LinishLal Madhavadas

LinishLal Madhavadas

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്

0 അഭിപ്രായങ്ങൾ | Comments