Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

തിരുത്താം, തകർക്കാതെ.

0 0 1231 | 26-Apr-2019 | Poetry
തിരുത്താം, തകർക്കാതെ.

മതഗ്രന്ഥങ്ങൾ കത്തിക്കരുത്.

ശരിയല്ലെന്നു മനസ്സിലാക്കിയ

മനസ്സിലെ താളുകൾ, കീറി കളയുക.

ദേവാലങ്ങൾ തകർക്കരുത്.

കാണാൻ പാടില്ലാത്തിടങ്ങളിൽ കണ്ടുമുട്ടിയ,

ചെയ്യാൻ പാടില്ലാത്തത് ചെയ്ത,

ദേവന്മാരെപ്പറ്റി ഉറക്കെ പറയുക,

എഴുതുക....

മുഖംമൂടികൾ നഷ്ടമാകുന്നവർ തിരിച്ചു വരാതാകും.

അപ്പോൾ...

 

ദേവാശ്രയം നഷ്ടപ്പെടുന്നവർ സ്വാശ്രയരാകും.

സഹോദരരെ തേടുന്നവരുടെ മിഴികളിൽ

അഞ്ജനമെഴുതി, മനം കുളിർപ്പിക്കാം.

സഹജീവിതം നയിച്ച് സഹനശീലരാകാം.

ദേവാലയങ്ങൾ മനുഷ്യാലയങ്ങളാകും.

മതഗ്രന്ഥങ്ങൾ തിരുത്തി ജീവിതഗ്രന്ഥങ്ങളാകും.

പരസ്പരം പുല്കി സാന്ത്വനമനുഭവിക്കുന്നവരുടെ

സംഗീതമാകും.

ദേവാശ്രയം ഒഴിവാക്കിയാൽ സ്വാശ്രയം നേടാം.

മതഗ്രന്ഥങ്ങൾ കത്തിക്കരുത്.

ദേവാലയങ്ങൾ തകർക്കരുത്.

 

- ജി.രാജശേഖരൻ

Rajasekharan. G

Rajasekharan. G

ജി.രാജശേഖരൻ. ജനിച്ചത് ആറ്റിങ്ങലിൽ വളർന്നത് കേരളത്തിൽ പല സ്ഥലത്തും. ഇപ്പോൾ താമസം എറണാകുളത്ത്. പ്രപഞ്ചത്തെ സംബന്ധിക്കുന്ന എന്തിനോടും താല്പര്യവും, മനസ്സിലാക്കാൻ കഴിയുന്നത്രയും മനസ്സിലാക്കാൻ ആഗ്രഹമുമുണ്ട്. മനുഷ്യൻ നല്ലവനാകുന്തോറും പ്രപഞ്ചവും നന്നാകും എന്ന് വിശ്വസിക്കുന്നു. അതിനായി പ്രവർത്തിക്കുന്നു. Face book ലൂടെ മാത്രം, നുറുങ്ങുകൃതികളിലൂടെ ആ ശ്രമം തുടരുന്നു. എല്ലാവർക്കും നന്മ നേരുന്നു.

0 അഭിപ്രായങ്ങൾ | Comments