നാരായണൻ വല്ലാത്ത ഒരു അസ്വസ്ഥതയിലാ
ണ് .അയൽക്കാരൻ ഭാസ്കരൻ പൊതുവായ കിഴക്കേ അതിർത്തിയിൽ മതിൽ കെട്ടുന്നു.വാനം തോണ്ടിയപ്പോൾ തന്നെ ഭാസ്കരന് സംശയം തോ
ന്നി .പതിവിനു വിപരീതമായി തന്റെ സ്ഥലത്തേക്ക് അരയടിയോളം കയറ്റിയാണ് വാനം തോണ്ടാൻ തുടങ്ങിയത് .രണ്ടു പേരുടെയും പൊതു ചെലവിലാണ് കെട്ട് .വാന ത്തിനു കുറ്റി അടിച്ചപ്പോൾ തന്നെ നാരായണൻ തെറ്റ് ചൂണ്ടിക്കാട്ടി .ഭാസ്കരൻ സമ്മതിക്കുന്നില്ല.പരാതി മെമ്പറുടെ അടുക്കൽ എ
ത്തി .മെമ്പർ ഭാസ്കര പക്ഷത്തേക്ക് ചായുന്നുണ്ടോ എന്ന് നാരായണന് ശങ്കയുണ്ടായിരുന്നു .അങ്ങിനെ തന്നെ സംഭവിക്കുകയും ചെയ്തു .അയാളുടെ വക ഫ്രീ ആയി ഒരു ഉപദേശവും -വെറുതെ എന്തിനാ അയല്പക്കക്കാരോട് വഴക്കിനു പോകുന്നത് നാരായണാ ?കുറഞ്ഞ ലിങ്ക്സിന്റെ കാര്യമല്ലേ
ഉളളൂ ?വടക്കു ഭാഗത്തു നിങ്ങക്കടെ വീടിന്റെ ചുമര് അയക്കടേ അതിർത്തിയിൽ അല്ലേ ?
നാരായണൻ ഇടപെ ട്ടു -അത് ഞങ്ങ വാങ്ങുമ്പോഴേ അങ്ങിനെ തന്നെയല്ലേ ?അത് പണിഞ്ഞത് അയാക്കടെ ബന്ധുവിന്റെ അടുത്തുന്നതായത് കൊണ്ടാണോ അയാൾ അപ്പൊ ഒന്നും പറയാതിരുന്നത് ?അപ്പോഴേ പറഞ്ഞെങ്കിൽ ഞാൻ ഒഴിവാവുമായിരുന്ന
ല്ലോ .അപ്പൊ , അയാക്കടെ ബന്ധുവിന്റെ വീട് വിക്ക്കോം വേണം , വാങ്ങുന്നവൻ നഷ്ടം സഹിക്കണം എന്നാണോ ?എവിടുത്തെ ന്യായം ?
മെമ്പർക്ക് ഉത്തരം മുട്ടി .മീറ്റിംഗ് എന്ന് പറഞ്ഞു അയാൾ തടി തപ്പി .
നാരായണൻ അങ്കലാപ്പിലായി.ഇനി എന്ത് ചെയ്യും ?രാത്രി മോൻ ശ്രീധരൻ വരട്ടെ.നല്ല തണ്ടും തടിയും ഉള്ളവനാണ്. മൊസൈക് പണിക്കു പോയിരിക്കുന്നു . വൈകുന്നേരം ആറു മണിയോടെ എത്തും .
നാരായണൻ കാത്തിരുന്നു .ശ്രീധരൻ ആറു കഴിഞ്ഞപ്പോൾ എത്തി .വിവരം പറയേണ്ട താമസം , ശ്രീധരൻ ശബ്ദം ഉയർത്തി പറഞ്ഞു-എന്നെ അതിനൊന്നും അച്ഛൻ കാക്കണ്ട. അയൽക്കാരോട് പുക്കാറിനൊന്നും എന്നെ കണ്ടു അച്ഛൻ പുറപ്പെടേണ്ട .
ഏതോ മാലിന്യത്തിൽ കാൽ വച്ചതുപോലെ നാരായണന് തോന്നി.
രാത്രി ഭാര്യ സരസ്വതിയോട് സംസാരിക്കുമ്പോൾ നാരായണന് വലിയ വിഷമം തോന്നി .ഭാര്യയുടെ ആശ്വാസ വാക്കുകൾ അയാൾ കേട്ടില്ല .അയാളുടെ ചിന്ത മുഴുവൻ ഒരു കാര്യത്തിലായിരുന്നു -ഈ തടിമാടനെ ഇത്രയും പോറ്റി വളർത്തിയിട്ടു എന്ത് കാര്യം ?നാളെ തനിക്കോ സരസുവിനോ എന്തെങ്കിലും കാര്യമായ അസുഖം വന്നാൽ ഇവന്റെ നിലപാട് എന്തായിരിക്കും ?
അയാൾ ശ്രീധരന്റെ മുഖത്തേക്ക് നോക്കി.ഒരു കൂസലുമില്ലാതെ ടി വി യുടെ മുന്നിൽ ഏതോ സീരിയലിൽ ലയിച്ചു മതിമറന്നു ചിരിച്ചു രസിച്ചു ഇരിക്കു
ന്നു .അവനെ ഉടനെ തന്നെ പിടിച്ചു പെണ്ണ് കെട്ടിക്ക
ണം .ഉത്തരവാദിത്വങ്ങളും ജീവിതവും പഠിക്കട്ടെ ..
സരസുവെ വിളിച്ചു ആഹാരം എടുത്തു വക്കാൻ പറഞ്ഞു കൈ കഴുകാൻ നാരായണൻ പോയി.എല്ലാം ദൈവം കാക്കട്ടെ...
സി.പി. വേലായുധൻ നായർ ( CPV )
c p velayudhan nair
ഞാൻ സി പി വേലായുധൻ നായർ ,വിരമിച്ച പഴയ എസ ബി ടി ജീവനക്കാരൻ.ഒരു സാധാരണ വായനക്കാരൻ.ഇഷ്ട എഴുത്തുകാർ എം ടി ,എസ് കെ ,വി കെ എൻ ,പാറപ്പുറത് ,പുനത്തിൽ,സേതു,മുകുന്ദൻ തുടങ്ങിയ വരും ഇഷ്ടം പോലെ പുതിയ എഴുത്തുകാരും. എന്റെ സൃഷ്ടിയിലൂടെ എഴുതാൻ ശ്രമിക്കുന്നു .