Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

പ്രശ്നങ്ങൾ

0 0 1214 | 07-Apr-2019 | Poetry
 പ്രശ്നങ്ങൾ

 പ്രശ്നങ്ങൾ

***************

പ്രശ്നങ്ങളില്ലാത്തോരാരുണ്ടീ ഭൂമിയിൽ 
പ്രശ്നങ്ങൾ, പ്രശ്നങ്ങളാകാതെ നോക്കണം 
പ്രശ്നങ്ങളില്ലാത്ത ജീവിതമില്ല, വൻ -

പ്രശ്നങ്ങൾ ദൂരീകരിക്കാൻ ശ്രമിക്ക നാം.

 

പ്രശ്നങ്ങളൊക്കെയും ചോദ്യചിഹ്നങ്ങൾപോൽ,
മർത്ത്യന്റെപാത തടസ്സപ്പെടുത്തവേ
പ്രശ്നങ്ങളുണ്ടാവുമെന്നൊരു നേർച്ചിന്ത
പ്രശ്നപരിഹാരമേകാൻ തുണച്ചിടും

 

പ്രശ്നങ്ങൾ പ്രശ്നങ്ങളാക്കി മാറ്റും മൂഢർ
ഉത്തരം കാണാൻ ശ്രമിക്കും മിടുക്കരും, 
പ്രശ്നങ്ങളെന്നെന്നും നിൽക്കുകില്ലാ, കർമ്മ -
പുഷ്പകവാടിതൻമുള്ളുകളാണവ

 

പ്രശ്നങ്ങൾ മുൻകൂട്ടി കാണാത്ത ജോലികൾ
പ്രശ്നമായ് ത്തന്നെ ഭവിച്ചിടും നിത്യവും
പ്രശ്നങ്ങളോർക്കിലോ മാർഗ്ഗമെളുപ്പമാം 
പ്രശ്നങ്ങൾ പ്രശ്നമാകാതെ വരും ദൃഢം.

 

പ്രശ്നമലക്കുയന്ത്രംപോലെയാരെയും
ചുറ്റിക്കശക്കിക്കറക്കുന്നുവെങ്കിലും 
വൃത്തിയിലെല്ലാം പുറത്തുവരുംനേരം 
ശുദ്ധമായ്, വെണ്മയായ്ത്തീരുന്നു സർവ്വതും.

പ്രശ്നങ്ങളെല്ലാം സ്വയംകൃതമോർക്കണം 
ശ്രദ്ധവെച്ചാൽ പ്രശ്നമെല്ലാമകറ്റിടാം
പ്രശ്നങ്ങളെ പ്രശ്നമാക്കാതിരിക്കുവാൻ
പ്രശ്നാരിയെ കണ്ടിടാതങ്ങിരിക്കണം.

 

***********
 വൈക്കം ശ്രീരാമൻ   )

CK. Sreeraman

CK. Sreeraman

ഞാൻ സി. കെ. ശ്രീരാമൻ. സ്വദേശം, വൈക്കം. കലാകാരന്മാർക്ക് ജന്മം നൽകിയ പുണ്യഭൂമി കൂടിയാണ് എന്റെ സ്വദേശം, വൈക്കം. കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി അഹമ്മദാബാദിൽ (ഗുജറാത്ത്) കുടുംബ സമേതനായി സ്ഥിരതാമസം. ഭാര്യ: രാജി. മക്കൾ: മോനും, മോളും. മോൻ അഹമ്മദാബാദിൽ തന്നെ ഒരു ഷിപ്പിങ് കമ്പനിയിൽ sales manager ആയിട്ട് ജോലി നോക്കുന്നു. മോൾ advertisement field സ്വന്തമായി ജോലി ചെയ്യുന്നു. കൂടാതെ, മോള് നാട്യ കലയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. അഹമ്മദാബാദിൽ ഭരതനാട്

0 അഭിപ്രായങ്ങൾ | Comments