Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

*പകൽ*

0 0 1215 | 07-Apr-2019 | Poetry
*പകൽ*

 *പകൽ*

*********
ഇരുളിന്റെ പടവുകൾ കയറിവന്നെത്തി ഹാ!
ഇളവെയിൽ ചുറ്റും പരത്തും പകൽ
പുലർകാലസൂര്യന്റെ പൊൻകിരണങ്ങളാൽ 
ധരണിയിൽ കവിത രചിക്കും പകൽ

പുൽക്കൊടിത്തുമ്പിലെ ഹിമകണംതന്നിലായ് 
മഴവില്ലിൻചിത്രമെഴുതും പകൽ
വിരിയുന്ന പൂക്കൾതൻ തേൻതുള്ളിയൊക്കെയും
ശലഭങ്ങൾക്കേകുന്ന പുത്തൻപകൽ

ഊർജ്ജം ധരയിൽ നിലനിറുത്താന്‍ ബദ്ധ- 
കാന്തിപ്രഭാപൂരമാകും പകൽ 
വിത്തുകൾ മണ്ണിന്നടിയിൽ മുളയ്ക്കുവാൻ 
ഉർവ്വരഭൂമിയൊരുക്കും പകൽ

നട്ടുച്ചയിൽ ചുട്ടുപൊള്ളുന്ന വേനലിൽ 
ദാഹത്തിൻവിത്തു വിതയ്ക്കും പകൽ 
കടലിലെ തിരമാല അലയടിച്ചെത്തുമ്പോൾ
മുകളിലുയർത്തുന്ന ശക്തൻ പകൽ

നിത്യവും പകലന്തിയോളം തൊഴിൽചെയ്തു
കൃത്യതയോടെ മടങ്ങും പകൽ 
വേരുകളൊക്കെ ഇരുട്ടിന്നാഴങ്ങളിൽ
വേവലാതിപ്പെട്ടുഴന്നിടുമ്പോൾ 
വഴികാട്ടിയായി വളരാനവയ്ക്കൊക്കെ 
ഒരു ദൈവദൂതനായ്മാറും പകൽ

രാത്രി വിരിയും പ്രസൂനസുഗന്ധത്തെ
കാറ്റിന്റെ കൈയാൽ പരത്തും പകൽ
അയനങ്ങൾക്കൊപ്പം ദിനരാത്രദൈർഘ്യങ്ങൾ
ക്രമമായൊരുക്കുന്ന കേമൻ പകൽ

നിത്യവിശാലമാം രാത്രിയെ മൂടുവാൻ 
വസ്ത്രം പടിഞ്ഞാറു തേടും പകൽ 
എന്നും തിരിച്ചുപോയീടാൻ മടികാട്ടും
പൊന്നുരുക്കുംതട്ടാനാണീ പകൽ .!

**********************
(വൈക്കം ശ്രീരാമൻ)

CK. Sreeraman

CK. Sreeraman

ഞാൻ സി. കെ. ശ്രീരാമൻ. സ്വദേശം, വൈക്കം. കലാകാരന്മാർക്ക് ജന്മം നൽകിയ പുണ്യഭൂമി കൂടിയാണ് എന്റെ സ്വദേശം, വൈക്കം. കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി അഹമ്മദാബാദിൽ (ഗുജറാത്ത്) കുടുംബ സമേതനായി സ്ഥിരതാമസം. ഭാര്യ: രാജി. മക്കൾ: മോനും, മോളും. മോൻ അഹമ്മദാബാദിൽ തന്നെ ഒരു ഷിപ്പിങ് കമ്പനിയിൽ sales manager ആയിട്ട് ജോലി നോക്കുന്നു. മോൾ advertisement field സ്വന്തമായി ജോലി ചെയ്യുന്നു. കൂടാതെ, മോള് നാട്യ കലയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. അഹമ്മദാബാദിൽ ഭരതനാട്

0 അഭിപ്രായങ്ങൾ | Comments