ഈയാം പാറ്റകൾ
ഈയാം പാറ്റകൾ നാം ..
കുറച്ചു ദിവസം,
മുമ്പെന്നോ ,
ഇറ്റിക്കണ്ണിപോൽ,
അമ്മതൻ ഉദരത്തിൽ..
പിന്നീട് ഉറക്കെ കരഞ്ഞു ..
ഭൂമിയിൽ ...വീണു നാം,
കുറച്ചിങ്ങനെ കാണുമ്പൊൾ,
പൂന്താനം പറഞ്ഞപോലെ,
എന്തിനു മത്സരിക്കണം നാം..
വിദ്യാലയം കഴിഞ്ഞാൽ,
ചതിയായി വഞ്ചനകൾ,
അപ്പോഴേക്ക് വയസ്സായി..
ഇതിനുള്ളിൽ കല്യാണം,
കുട്ടികൾ..ജോലി ജീവിതം,
എല്ലാം തീരുന്നു ദൈവമേ..
ഹോ ദൈവമേ മരിച്ചു..
വീഴുന്നു...നാം ,
ഈയാം പാറ്റകൾ പോൽ..
വേണോ ഈ ചതിയും,
പിന്നെ ..വഞ്ചനകളും
പൂന്താനം പറഞ്ഞപോലെ..
എന്തിനു മത്സരിക്കണം നാം
രാജേഷ്.സി.കെ
ദോഹ ഖത്തർ
>
RAJESH
ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക് തിര