മേഘപാളികൾക്ക് നടുവിലായി മറഞ്ഞു നിൽക്കുന്ന
പാരിജാത പുഷ്പം പോലെ വിടർന്നൊരെൻ
പ്രിയ സ്വപ്നമേ
അറിയുന്നുവോ നീ ഈ നിലാവിന്റെ തേങ്ങൽ
കാണുന്നുവോ ഈ പ്രേമാര്ദ്രമായ് നിറഞ്ഞ നേത്രങ്ങൾ
ഹൃദയം തുളുമ്പുന്ന ദലമർമ്മരങ്ങൾ
മറവിയുടെ മാറിൽ മഴത്തുള്ളി
പോലെ ഞാൻ
സ്വർഗം ചമയ്ക്കുന്ന നീർമുത്തു മാലയുമായ്
കാത്തിരുന്നൂ....... വെറുതെയെന്നാലും
പ്രിയമാനസം കവാർന്നൊരാ തരിവളകൊഞ്ചലുകൾ (മേഘ )
പുലർകാല രേണുക്കൾ പൊന്നാട ചാർത്തുന്ന
തളിർമഞ്ഞു പെയ്യുമൊരീ മൃദു വേളയിൽ
അകലെ നിൽപ്പൂ...... നിറ സന്ധ്യയും
ഹൃദയാഭിലാഷം ചിരിക്കുന്നൊരാ സ്വപ്ന തീരവും
Prashad Parayil
കവിതകളുടെ കൂട്ടുകാരൻ, പ്രഷാദ് പാറയിൽ. അറബിക്കടലും കായലും സംഗമിക്കുന്ന പ്രകൃതിസൗന്ദര്യം നിറഞ്ഞു നിൽക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഇടവയിൽ ജനനം. അനേകം മഹത്തുക്കളെ വാർത്തെടുത്ത ഇടവ മുസ്ലിം ഹൈസ്കൂളിലെ പഠനം ജീവിതത്തെ ഒരുപാട് മാറ്റിമറിച്ചു. കവിതയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ അധ്യാപകന്മാർ, സുഹൃത്തുക്കൾ, ക്ലബ്ബ്കൾ. കഴിവുകൾ തിരിച്ചറിഞ്ഞ സൗഹൃദ വളങ്ങളുടെ നിര്ബന്ധപ്രകാഹാരം ധാരാളം കവിതാമത്സരങ്ങളിലും മ